സന്നിധാനം: ഇന്നലെ രാത്രി ശബരിമല സന്നിധാനത്ത് പോലീസ് മർദ്ദനമേറ്റ അയ്യപ്പ സേവാ സമാജം പ്രവർത്തകൻ ഗണേശന്റെ നില ഗുരുതരമായി തുടരുന്നു. മുഖം മറച്ചു എത്തിയ യുവതിയെ തടഞ്ഞപ്പോളാണ് സ്പെഷ്യൽ ഓഫീസർ സുജിത്ത് ഗണേശനെ മർദ്ദിച്ചതെന്നാണ് വിവരം.

ഗണേശനെ ക്രൂരമായി മർദ്ദിക്കുകയും വയറിലും ജനനേന്ദ്രിയത്തിലും ശക്തിയായി ചവിട്ടുകയും ചെയ്തു എന്നാണ് കണ്ടു നിന്നവർ പറയുന്നത്. പരിക്ക് ഗുരുതരമാണെന്നാണ് സൂചന. നാഭിക്ക് ചവിട്ടേറ്റ് ഗുരുതര പരിക്ക് പറ്റിയ ഗണേശനെ പമ്പാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം കോട്ടയത്തേക്ക് വിദഗ്ദ്ധ ചികിത്സക്കായി മാറ്റി എന്നാണ് വിവരം.