Saturday, September 19, 2026

ബാലരൂപത്തിലുള്ള ശ്രീരാമഭഗവാന്റെ വിഗ്രഹം : അയോദ്ധ്യയിലെ ക്ഷേത്ര ശ്രീകോവിലിനുള്ളിൽ സ്ഥാപിച്ച വിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്

അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ച ശ്രീരാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്. ബാലരൂപത്തിലുള്ള ശ്രീരാമഭഗവാന്റെ രൂപമാണ് കൃഷ്ണശിലയിൽ കൊത്തിയെടുത്തിരിക്കുന്നത്. വിഗ്രഹത്തിന്റെ മുഖവും ദേഹത്തിന്റെ പകുതിയോളവും തുണി ഉപയോഗിച്ച് മറച്ചിരിക്കുന്നതായും ചിത്രത്തിൽ കാണാനാകും.

അഞ്ച് വയസ് പ്രായമുള്ള രൂപമാണ് 51 ഇഞ്ച് ഉയരമുള്ള വിഗ്രഹം ആവിഷ്‌കരിച്ചിരിക്കുന്നത് മൈസൂർ സ്വദേശി ശിൽപി അരുൺ യോഗിരാജ് ആണ് . ഇന്നലെയാണ് ക്ഷേത്രത്തിനുള്ളിൽ രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചത്. 22ാം തിയതിയാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നത്.
ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും, അടുത്ത ദിവസങ്ങളിലായി പൊതുജനങ്ങൾക്കായി ക്ഷേത്രം തുറന്നു നൽകും

Related Articles

Latest Articles