Friday, May 3, 2024
spot_img

ഏത് സാഹചര്യത്തിലും സവാദിനെ തിരിച്ചറിയുമെന്ന ദൃഢനിശ്ചയത്തിന് വിജയം; കാലം പ്രതിയുടെ മുഖത്ത് വരുത്തിയ മാറ്റങ്ങൾക്കും ആ മനസിലെ ചിത്രം മായ്ക്കാൻ കഴിഞ്ഞില്ല; പോപ്പുലർ ഫ്രണ്ട് കൈവെട്ട് കേസിൽ ജോസഫ് മാഷ് സവാദിനെ തിരിച്ചറിഞ്ഞു

എറണാകുളം: കൈവെട്ട് കേസിലെ പ്രതി സവാദിനെ ഇരയായ അദ്ധ്യാപകൻ പ്രൊഫ. ടി ജെ ജോസഫ് തിരിച്ചറിഞ്ഞു. എറണാകുളം സബ് ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിലാണ് ഒന്നാം പ്രതി സവാദിനെ പ്രൊ. ടി.ജെ ജോസഫ് തിരിച്ചറിഞ്ഞത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ സവാദിനെ കഴിഞ്ഞ ആഴ്ച കണ്ണൂരിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. അക്രമം നടന്ന് പതിമൂന്നു വർഷങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലായത് അതുകൊണ്ടു തന്നെ തിരിച്ചറിയൽ ഏറെ നിർണ്ണായകമായിരുന്നു. ഏത് സാഹചര്യത്തിലും പ്രതിയുടെ മുഖം തിരിച്ചറിയുമെന്ന് ടി ജെ ജോസഫ് നേരത്തെ പറഞ്ഞിരുന്നു.

മത നിന്ദ ആരോപിച്ചാണ് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകർ തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകൻ ടി ജെ ജോസഫിന്റെ കൈ വെട്ടിമാറ്റിയത് മട്ടന്നൂരിൽ ഷാജഹാൻ എന്ന പേരിൽ ഒളിവിൽ താമസിച്ച് ആശാരിപ്പണി ചെയ്ത് വരുന്നതിനിടയിലാണ് സവാദ് പിടിയിലായത്. എൻഐഎയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. കൊച്ചി എൻഐഎ ആസ്ഥാനത്തെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. 2010 ജൂലൈ 4 ന് തൊടുപുഴ ന്യുമാൻസ് കോളേജിലെ മലയാലം അധ്യാപകനായ പ്രൊഫസർ ടിജെ ജോസഫിന്‍റെ കൈവെട്ടിമാറ്റിയത്. സംഭവത്തിന് പിറകെ കൈവെട്ടാൻ ഉപയോഗിച്ച മഴു അടക്കമുള്ള ആയുധവുമായി സവാദ് ഒളിവിൽ പോകുകയിരുന്നു.

കൈവെട്ട് കേസിൽ 31 പ്രതികളെ ഉൾപ്പെടുത്തി 2015 എൻഐഎ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ 18 പേരെ വെറുതെവിടുകയും 13 പേരെ ശിക്ഷിക്കുകയുമായിരുന്നു. കഴിഞ്ഞ ജൂലൈയിൽ രണ്ടാം ഘട്ട വിചാരണ പൂർത്തിയാക്കി 6 പേരെ ശിക്ഷിക്കുകയും 5 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. സവാദിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലിനാണ് എൻഐഎ തീരുമാനിച്ചിട്ടുള്ളത്. 13 വർഷം ഒളിവിൽ കഴിയാൻ സഹായം ചെയതവർ ആരൊക്കെ എന്നതടക്കമുള്ള വിവരങ്ങളാണ് എൻഐഎ ഇനി അന്വേഷിക്കുന്നത്.

Related Articles

Latest Articles