Kerala

ശൈശവ വിവാഹങ്ങൾ സംസ്ഥാനത്ത് വർധിക്കുന്നു! നടുക്കുന്ന കണ്ടെത്തലുമായി രഹസ്യാന്വേഷണ വിഭാഗം

ഇടുക്കി: സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾ വർധിച്ചതായി റിപ്പോർട്ടുകൾ. ശൈശവ വിവാഹങ്ങൾ കൂടുതലായി സംഭവിച്ചത് ഇടുക്കിയിലെ തോട്ടം മേഖയിലാണെന്നാണ് റിപ്പോർട്ടുകൾ. നെടുങ്കണ്ടം, ഉടുമ്പൻചോല പ്രദേശങ്ങളിൽ മാത്രം ഏഴ് വിവാഹങ്ങൾ നടന്നിട്ടുണ്ടെന്നാണ് ലഭിക്കുന്ന രഹസ്യ വിവരം.

വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ശൈശവ വിവാഹങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല ശിശുക്ഷേമ സമിതി യൂണിറ്റിനെ ഇന്റലിജൻസ് എഡിജിപി നിർദേശിച്ചു.
ഇടുക്കിയിലെ നെടുങ്കണ്ടം മുതൽ പൂപ്പാറ വരെയുള്ള ഭാഗത്ത് 14, 15 വയസുള്ള പെൺകുട്ടികളെയാണ് വിവാഹം കഴിപ്പിച്ചിരിക്കുന്നത്.

പാറത്തോട്, ഉടുമ്പൻചോല, പൂപ്പാറ എന്നിവിടങ്ങളിലാണ് അധികവും. സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ചും ചൈൽഡ് ലൈനും ആദ്യം ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. പിന്നാലെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഇന്റലിജൻസ് എഡിജിപി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി ആർ. സന്തോഷ് കുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്.

ലോക്ക്ഡൗൺ കാലയളവിൽ സ്‌കൂളുകൾ പൂട്ടിയതിനാൽ മേഖലയിലെ കുട്ടികൾ തോട്ടം തൊഴിലുകൾക്ക് പോയിരുന്നു. ആദ്യം ജോലിക്ക് അയച്ച മാതാപിതാക്കൾ പിന്നീട് ഇവരെ വിവാഹം കഴിപ്പിച്ചയാക്കുകയായിരുന്നു. 24-30 പ്രായപരിധിയിലുള്ള പുരുഷൻമാരാണ് കുട്ടികളെ വിവാഹം കഴിച്ചിരിക്കുന്നത്.

പെൺകുട്ടികളെ തമിഴ്‌നാട്ടിൽ എത്തിച്ചാണ് കല്യാണം നടത്തിയെന്നാണ് കണ്ടെത്തലുകൾ. വിവാഹം നടത്തി ആഴ്ചകൾക്ക് ശേഷമാണ് കേരളത്തിലേക്ക് തിരികെയെത്തിക്കുക. കുട്ടിയുടെ പിതാവിനും ഭർത്താവിനുമെതിരെ കേസെടുക്കുന്നതും അറസ്റ്റ് നടപടികളിലേക്ക് നീങ്ങുന്നതും പെൺകുട്ടിയുടെ ജീവിതത്തെ ഗുരുതരമായി ബാധിച്ചേക്കാമെന്നും ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.

B4 Admin

Recent Posts

ആദിവാസി യുവതിയുടെ മരണം ജാർഖണ്ഡിൽ വിവാദമാകുന്നു, ഹേമന്ത് സോറൻ സർക്കാരിനെതിരെ പ്രതിഷേധം

ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…

3 hours ago

അഞ്ചര വർഷത്തിന് ശേഷം കായംകുളത്ത് വൈദ്യുതി ഉത്പാദനം: കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധിക്ക് പുതിയ പ്രതീക്ഷയാകുമോ

കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…

4 hours ago

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…

17 hours ago

ചൈനയുടെ റെക്കോർഡ് തകർത്ത് ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ: ഇന്ത്യയുടെ പ്രതിരോധ-അടിസ്ഥാന സൗകര്യ വികസനത്തിൽ ചരിത്രനേട്ടം!

ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…

17 hours ago

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

1 day ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

2 days ago