Monday, September 28, 2026

ഇടുക്കി അണകെട്ട് തുറന്നു ;പെരിയാറിൻറെ തീരങ്ങളിൽ ജാഗ്രത നിർദേശം ; ഇടുക്കി അണക്കെട്ട് തുറക്കുന്നത് മൂന്ന് വർഷത്തിന് ശേഷം

ഇടുക്കി: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു.
10.50ന് ആദ്യ സൈറൺ മുഴക്കി കൃത്യം 11 മണിക്കാണ് ആദ്യ ഷട്ടർ തുറന്നത്. അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയര്‍ത്തി. 2018ലെ മഹാപ്രളയത്തിന് ശേഷം ആദ്യമായിട്ടാണ് ഡാം തുറന്നിരിക്കുന്നത്.

മൂന്ന് ഷട്ടറുകളും 35 സെന്റീമീറ്ററാണ് ഉയര്‍ത്തുന്നത് 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാം തുറന്നത്. ഡാമിന്റെ 2,3,4, ഷട്ടറുകളാണ് തുറക്കുന്നത് . റൂള്‍ കര്‍വ് അനുസരിച്ചാണ് ഡാം തുറന്നതെന്ന്
വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. തിങ്കളാഴ്ച രാത്രി 11 ഓടെ ജലനിരപ്പ് 2397.64 അടിയായിരുന്നു .

2403 അടിയാണ് ഇടുക്കി ഡാമിന്റെ ജലസംഭരണ ശേഷി. ഇത് നാലാം തവണയാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. ചെറുതോണി പുഴ വഴി ഈ വെള്ളം എത്തുക ലോവർ പെരിയാർ ഡാമിലേക്കാണ്. ഇവിടെ നിന്ന് ഭൂതത്താൻകെട്ട് ഡാം വഴി എറണാകുളം ജില്ലയിലെത്തി ആലുവ വഴി കടലിൽ ചേരും. ചെറുതോണി അണക്കെട്ടില്‍നിന്നും തുറന്നുവിടുന്ന ജലം ആലുവയിലെത്താന്‍ എട്ടര മണിക്കൂറിലേറെ എടുക്കുമെന്നാണ് കണക്കുകൂട്ടല്‍.

Related Articles

Latest Articles