Monday, November 2, 2026

ഇതാണ് സംഘടനാ !!! ഹിന്ദു സേവാ കേന്ദ്രം ഇടപെട്ടു; ഉടൻ തന്നെ ശൗചാലയ നിർമ്മാണത്തിന് അധികാരികളിൽ നിന്നും ഉറപ്പ്

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കുത്തിയതോട് പള്ളിത്തോട് കോളനിയിൽ ശൗചാലയ നിർമ്മാണത്തിന് വേണ്ടി അധികാരികളിൽ നിന്നും ഉറപ്പ് നേടികൊടുത്തിരിക്കുകയാണ് ഹിന്ദു സേവാ കേന്ദ്രം. പള്ളിത്തോട് IHDP ഹരിജൻ കോളനിയിൽ ഏകദേശം 90-ലധികം കുടുംബങ്ങൾ താമസിച്ചു വരുന്നതാണ്. എന്നാൽ കോളനിയിലെ 25 കുടുംബങ്ങൾക്ക് ഇന്നേവരെ ശൗചാലയം ലഭ്യമായിട്ടില്ലാരുന്നു. പ്രായ പൂർത്തിയായ പെൺകുട്ടികൾ ഉൾപ്പെടെ പ്രാഥമിക കൃത്യങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ നിർവ്വഹിക്കേണ്ട ദയനീയ അവസ്ഥയിലാണ് ഇവർ ജീവിച്ചുപോന്നത്.

ഈ വിഷയം ഹിന്ദു സേവാ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ വരികയും, സേവാ കേന്ദ്രത്തിന്റെ ജില്ലാ അധ്യക്ഷൻ്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും കോളനി നിവാസികളുടെ ദയനീയാവസ്ഥ ബോധ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ജനപ്രതിനിധികളുമായി സംസാരിച്ചെങ്കിലും ഇക്കാര്യത്തിൽ ഇവരുടെ താത്പര്യമില്ലായ്‌മ തിരിച്ചറിയുകയും ചെയ്തു.

തുടർന്ന് വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉടനടി കുത്തിയതോട് പ്രവർത്തകരുടെ നേതൃത്വത്തിൽ കോളനി നിവാസികൾ ഒപ്പിട്ട ഒരു നിവേദനം ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർക്ക് നൽകി. അദ്ദേഹം ഉടൻ തന്നെ VEO യെ വിളിച്ച് അന്വേഷിക്കുകയും നിജസ്ഥിതി ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ അദ്ദേഹം സ്ഥലം നേരിട്ട് സന്ദർശിച്ച് ശൗചാലയ നിർമ്മാണത്തിനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കാം എന്ന ഉറപ്പും സേവാ കേന്ദ്രത്തിനും കോളനി നിവാസികൾക്കും നൽകി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles