Friday, May 3, 2024
spot_img

മലയോര പ്രദേശങ്ങളിൽ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യത; ദേശീയ ദുരന്ത നിവാരണ സേന കോഴിക്കോട്ട്

കോഴിക്കോട്: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ കാലവർഷം ശക്തിപ്രാപിക്കുമെന്നും അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേനയുടെ(എൻഡിആർഫ്) 20 പേരടങ്ങുന്ന സംഘം ഇന്ന് കോഴിക്കോട് ജില്ലയിലെത്തി. സെപ്റ്റംബര്‍ 21വരെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂരിൽ ക്യാമ്പു ചെയ്യുകയായിരുന്ന സംഘമാണ് ജില്ലയിൽ എത്തിയിരിക്കുന്നത്.

താഴ്ന്ന പ്രദേശങ്ങള്‍, നദീ തീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. കഴിഞ്ഞ വർഷങ്ങളിൽ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവരും ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്

Related Articles

Latest Articles