Sunday, September 20, 2026

ഇടുക്കി പൂപ്പാറയിൽ കൂട്ടബലാത്സംഗം; അന്യസംസ്ഥാനക്കാരിയെ പീഡിപ്പിച്ചത്, 4 പേർ ചേർന്ന്

ഇടുക്കി: പൂപ്പാറയിൽ അന്യസംസ്ഥാനക്കാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി.15 കാരിയായ പെൺകുട്ടിയാണ് അക്രമണത്തിന് ഇരയായത്. ഇന്നലെ വൈകിട്ടാണ് ക്രൂര സംഭവം നടന്നത്.

സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയതായിരുന്നു പെൺകുട്ടി. അതിനിടയിൽ പ്രദേശവാസികളായ നാലു പേര്‍ ചേർന്ന് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. തേയിലത്തോട്ടത്തിൽ സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന പെൺകുട്ടിയെ പൂപ്പാറ സ്വദേശികളായ നാല് പേർ ചേർന്നാണ് ആക്രമിച്ചത്.

സുഹൃത്തിനെ മ‍‍ര്‍ദ്ദിക്കുകയും പെൺകുട്ടിയെ ലൈംഗീകാതിക്രമത്തിനിരയാക്കുകയും ചെയ്തു. സംഭവത്തിൽ ഇന്നലെ തന്നെ പോലീസ് കേസെടുക്കുകയും രണ്ട് പേരെ പിടികൂടുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്യുകയാണ്. പ്രതികളിലൊരാൾ പ്രായപൂര്‍ത്തിയാകാത്തയാളെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Latest Articles