Friday, December 26, 2025

കാട്ടാന ഭീഷണിയിൽ ഇടുക്കി! ജീപ്പിന് നേരെ ആക്രമണം നടത്തി ചക്കക്കൊമ്പൻ

ചിന്നക്കനാൽ : ഇടുക്കിയിൽ കാട്ടാന ആക്രമണം തുടരുന്നു. ചക്കക്കൊമ്പൻ എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് ആക്രമണം നടത്തിയത്. ചിന്നക്കനാലിൽ തൊഴിലാളികളുമായി വന്ന വാഹനമാണ് കാട്ടാന ആക്രമിച്ചത്. തൊഴിലാളികളെ തോട്ടത്തിൽ ഇറക്കി മടങ്ങുമ്പോൾ ആയിരുന്നു ജീപ്പിന് നേരെ ആക്രമണം ഉണ്ടായത്. ആനയെ കണ്ടതും ജീപ്പ് ഡ്രൈവർ ഓടി രക്ഷപെടുകയായിരുന്നു.

അതേസമയം ഇടുക്കിയിലെ ജനജീവിതത്തെ ശല്യം ചെയ്യുന്ന അരിക്കൊമ്പനെ ഉടൻ മയക്കു വെടിവച്ച് പിടികൂടുമെന്ന് അറിയിച്ചിട്ടുണ്ട്. ‌ഇതിനായി വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘം ഇടുക്കിയിലെത്തും.

Related Articles

Latest Articles