Saturday, May 18, 2024
spot_img

അല്ലെങ്കിലും എറിയാൻ അറിയാവുന്നവന്റെ കൈയ്യിലല്ലേ വടി കൊടുക്കു !

പ്രധാനമന്ത്രി നരേന്ദ്രമോദി ജനപ്രീയനാണെന്നതിൽ ആർക്കുമൊരു സംശയവും ഉണ്ടാകില്ല. കാരണം, ഒരൊറ്റ ബിജെപി മന്ത്രി പോലുമില്ലാത്ത കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തിയപ്പോൾ ഉണ്ടായ ജനക്കൂട്ടം നമ്മൾ കണ്ടതാണ്. അതും നരിശക്തി ! എന്നാൽ, ഇത് ഒരു വശത്ത് നിൽക്കുമ്പോൾ നിർബന്ധിച്ച് വിളിച്ചിട്ട് പോലും കേരളം ഭരിക്കുന്ന ഇടതിന്റെ നവകേരള യാത്രയ്ക്ക് ഇതിന്റെ പത്തിലൊന്ന് ആൾകൂട്ടം പോലും ഉണ്ടായിരുന്നില്ല. ഇതിന്റെ കാരണം എന്തായിരിക്കുമെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ നമുക്ക് നോക്കാം.

ജനപ്രീയനാകണമെങ്കിൽ ആദ്യം ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കണം. അല്ലാതെ ജനങ്ങളിൽ നിന്ന് ജനങ്ങളിലേക്ക് എന്ന് പറഞ്ഞു കോടികൾ ധൂർത്തടിച്ച് പുറപ്പെട്ടിട്ട് ജനങ്ങളെ ഒന്ന് നേരിട്ട് പോലും കാണാൻ തയാറാകാതിരുന്നാൽ ഇത് തന്നെയായിരിക്കും ഫലം. കാരണം ബിജെപിക്ക് ഒരൊറ്റ മന്ത്രി പോലും കേരളത്തിൽ ഇല്ല. എന്നാൽ ബിജെപി ഒരു പരിപാടി സംഘടിപ്പിച്ചപ്പോൾ അതിലേയ്ക്ക് ഒഴുകിയെത്തിയത് ജനസാഗരമായിരുന്നു. കൂടാതെ, ഇനിയും ജനക്ഷേമമല്ലാതെയാണ് സർക്കാർ പ്രവർത്തിക്കുന്നതെങ്കിൽ വിഡിയോയിൽ പറയുന്നത് പോലെ ചെരിപ്പേറ് തന്നെയായിരിക്കും പിണറായിക്കും സഖാക്കൾക്കും ഇനി നേരിടേണ്ടി വരുക. കൂടാതെ ഒരു ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നിട്ട് പോലും നരേന്ദ്രമോദി കേരളത്തിൽ എത്തിയപ്പോൾ ഒരു തുറന്ന വണ്ടിയിലായിരുന്നു ജനങ്ങളെ അഭിവാദ്യം ചെയ്തത്. എന്നാൽ കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്ത് ജയിപ്പിച്ച പിണറായി വിജയന് ജനങ്ങളെ പോലും പേടിയാണ്. അതുകൊണ്ടാണ് കാശില്ലാത്ത സമയത്ത് തന്നെ കോടിക്കകണക്കിന് രൂപ മുടക്കി ബസിൽ യാത്ര ചെയ്തത്. അതിനാൽ തന്നെ ഇനിയെങ്കിലും ജനങ്ങൾക്ക് ഉപകാരപ്രധമുള്ള എന്തെങ്കിലും ചെയ്യാൻ ഇടത് സർക്കാർ തയാറാകണം.

Related Articles

Latest Articles