Sunday, May 19, 2024
spot_img

രാത്രി എന്റെ അടുത്തേക്ക് വരാതിരുന്നാൽ മതി;ശോഭയ്ക്ക് കിട്ടാതെ പോയ ഭർത്താവാണ് താനെന്ന് ബിഗ് ബോസ് താരം അഖിൽ മാരാർ

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കോമ്പോയാണ് അഖിൽ മാരാരും ശോഭ വിശ്വനാഥും. ടോം ആന്റ് ജെറി കൊമ്പൊയോടാണ് ഇരുവരെയും പ്രേക്ഷകർ താരതമ്യപ്പെടുത്തുന്നത്. ശോഭയെ ദേഷ്യം പിടിപ്പിക്കാനായി അഖിൽ മാരാർ ഓരോന്ന് ചെയ്യാറുണ്ട്. ചിലപ്പോഴൊക്ക ശോഭ ക്ഷമ നശിച്ച് കഴിയുമ്പോൾ വൈകാരികമായി അഖിലിനോട് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ സെറീനയ്ക്കും അനുവിനും ഒപ്പം സംസാരിച്ചിരിക്കവെ അഖിൽ ശോഭയോട് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ശോഭയ്ക്ക് കിട്ടാതെ പോയ ഭർത്താവാണ് താനെന്നാണ് അഖിൽ മാരാർ ശോഭയുടെ മുമ്പിൽ വെച്ച് സെറീനയോടും അനുവിനോടും പറ‍ഞ്ഞത്. എന്തൊക്കെ പറഞ്ഞാലും ശോഭ ചേച്ചിക്ക് അഖിലേട്ടനോട് ഇഷ്ടമുണ്ടെന്ന് സെറീനയും പറയുന്നു.

ശോഭയ്ക്ക് കിട്ടാതെ പോയ ഭർത്താവാണ് ഞാൻ. നീ വാ ലക്ഷ്മിയോട് ഞാൻ പറഞ്ഞോളം. നീ പോര്, നീ വന്ന് പാത്രം കഴുകുകയോ തുടയ്ക്കുകയോ തുണി അലക്കുകയോ ചെയ്തോളൂ. അതൊന്നും ലക്ഷ്മിക്ക് ഒരു പ്രശ്നവുമില്ല. രാത്രി എന്റെ അടുത്തേക്ക് വരാതിരുന്നാൽ മതി. പകൽ വരുന്നതിൽ ലക്ഷ്മിക്ക് കുഴപ്പമുണ്ടാകില്ല എന്നാണ് അഖിൽ മാരാർ ശോഭയോട് തമാശയായി പറഞ്ഞത്. ഇതൊന്നും നിന്റെ ഭാര്യ കേൾക്കേണ്ടെന്നും ചിലപ്പോൾ നീ തിരിച്ച് ചെല്ലുമ്പോഴേക്കും അവൾ അമ്മിക്കല്ല് ഷാർപ്പ് ചെയ്ത് വെച്ചിട്ടുണ്ടാകുമെന്നുമാണ് അഖിലിന് ശോഭ നൽകിയ മറുപടി.

Related Articles

Latest Articles