കോഴിക്കോട്: എം വി ഗോവിന്ദൻ നയിക്കുന്ന സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ തൊഴിലുറപ്പ് തൊഴിലാളികൾ നിർബന്ധമായും പങ്കെടുക്കണമെന്ന നിർദ്ദേശം നൽകി പാർട്ടി. പങ്കെടുക്കാത്ത തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അടുത്ത മാസം മുതല്‍ പണി ഉണ്ടാകില്ലെന്ന ഭീഷണിയും ഉണ്ട്. മയ്യില്‍ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം സുചിത്രയുടെ വാട്സപ്പ് സന്ദേശത്തിലാണ് ഭീഷണി ഉയർന്നത്. തൊഴിലാളികള്‍ അടങ്ങിയ വാട്സ്പ്പ് ഗ്രൂപ്പിലാണ് സന്ദേശം അയച്ചത്.
അതേസമയം സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര ഇന്നും കോഴിക്കോട് ജില്ലയിൽ പര്യടനം തുടരും. രാവിലെ കല്ലാച്ചിയിലാണ് ആദ്യ പരിപാടി. തുടർന്ന് ആയഞ്ചേരി, വടകര , കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തും. കോഴിക്കോട് കടപ്പുറത്താണ് സമാപനം.

