Friday, May 3, 2024
spot_img

സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകൾക്കും പൊലീസ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക്കും നേരെ ആക്രമണം;
വിതുരയിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: വിതുര പേപ്പാറയിൽ പ്രകൃതിപഠന ക്യാമ്പിനെത്തിയ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകൾക്കും പൊലീസ് വനംവകുപ്പ് ഉദ്യോഗസ്ഥർക്കും നേരെ കേരള കോൺഗ്രസ് നേതാവിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെ ആക്രമണം.ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ കേരള കോൺഗ്രസ് നേതാവ് ആര്യനാട് സക്കീർ ഹുസൈനെ പൊലീസ് പിടികൂടി. ഒപ്പമുണ്ടായിരുന്നവർ ഒളിവിലാണ്. സംഘത്തിലുണ്ടായിന്നവർ എല്ലാരും മദ്യപിച്ചിരുന്നു. എസ് പി സി പരിശീലകരായ എസ് ഐ രാജേന്ദ്രൻ നായർ, റിട്ട എസ് ഐ അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അഖിൽ എന്നിവർക്ക് പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റു.

ഇതിൽ അഖിലിന്റെ പരിക്ക് ഗുരുതരമാണ്. അനിൽ കുമാറിന്റെ കാലിൽ മുറിവേറ്റു. ആക്രണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ സക്കീർ ഹുസൈനെ ഇവർ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്ന ഷിജി കേശവൻ, ഉദയകുമാർ എന്നിവർക്കും കണ്ടാലറിയാവുന്ന രണ്ടുപേർക്കും എതിരെ പൊലീസ് കേസെടുത്തു.

Related Articles

Latest Articles