Sunday, May 19, 2024
spot_img

എണ്ണ വീണ്ടും വീണ്ടും ഉപയോഗിച്ചാൽ..അറിയണം ഈ വില്ലനെ

എണ്ണക്കടികൾ നമുക്ക് ചായക്കൊപ്പം ഒഴിവാക്കാനാവാത്തതാണ്. വീട്ടിലുണ്ടാക്കുന്നതായാലും പുറത്തുനിന്ന് വാങ്ങുന്നതായാലും ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. രുചിയുണ്ടെന്നും കരുതി വാരിവലിച്ച് തിന്നരുത്. ആരോഗ്യത്തിന് യാതൊരു ഗുണവും ഇല്ലെന്നതാണ് യാഥാർത്ഥ്യം. പലഹാരം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന എണ്ണയാണ് പ്രധാന വില്ലൻ.ഒരു തവണ വറുത്ത എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതാണ് പ്രധാന പ്രശ്നം. എണ്ണ ചൂടാകുമ്പോൾ സംഭവിക്കുന്ന രാസമാറ്റമാണ് അനാരോഗ്യകരമാകുന്നത്.ചൂടാകുമ്പോൾ ട്രാൻസ്ഫാറ്റുകളായും പോളാർ സംയുക്തങ്ങളായും പാരാ അരോമാറ്റിക് ഹൈഡ്രോകാർബണുകളായും ഓക്‌സിഡൈസ് ചെയ്യപ്പെടുന്നുണ്ട്. ഇതെല്ലാം മനുഷ്യ ശരീരത്തിന്
ഹാനികരമാണ്.

വറുത്ത എണ്ണ വീണ്ടും ഉപയോഗിക്കുന്നതിലൂടെ ചീത്ത കൊളസ്ട്രോൾ ,ബിപി എന്നിവ കൂടുന്നതായി പഠനങ്ങൾ പറയുന്നു. ചെറുപ്പക്കാരിൽ ഹൃദ്രോഗം വർധിക്കാനുള്ള പ്രധാന കാരണവും ഇതാകാം എന്നാണ് വിലയിരുത്തൽ. ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നവരിൽ ആണ്ഈ പ്രശ്നംകൂടുതലായും കാണുന്നത്. ഹോട്ടലുകളിൽ പാചകത്തിന്എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് തീർത്തും അനാരോഗ്യകരമാണ്.റോഡരികിലെ ഭക്ഷണശാലകളിൽ നിന്നും ഭക്ഷണം കഴിക്കുന്നവർ നമ്മുടെ രാജ്യത്ത് വളരെ കൂടുതലാണ്. 40 ശതമാനത്തിലധികം ആളുകൾ ആഴ്ചയിൽ ആറു തവണയെങ്കിലും വറുത്ത പലഹാരങ്ങൾ കഴിക്കുന്നവരാണെന്നും പ‌ഠനങ്ങൾ പറയുന്നു. 30 വയസ്സിന് താഴെയുളളവരാണ് ഇതിലധികവും.

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കൂടാനും അതുവഴി ഹൃദ്രോഗ സാധ്യത വർധിക്കാനും കാരണമാകുന്നു. എണ്ണപ്പലഹാരങ്ങൾ കഴിക്കാം, പക്ഷേ വളരെ കുറച്ചുമതി. വറുക്കാൻ കടുകെണ്ണ,
വെളിച്ചെണ്ണ, നിലക്കടലയെണ്ണ എന്നിവ ഉപയോഗിക്കാം. എണ്ണ പാഴാക്കാതിരിക്കാൻ കുറച്ചു മാത്രം വറുക്കാൻ ഉപയോഗിക്കുക. ഒരു തവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കുക എന്നീ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

Related Articles

Latest Articles