Sunday, June 2, 2024
spot_img

വികെസി ഗ്രൂപ്പിന്റെ ബ്രാന്റ് അംബാസിഡറായി അമിതാഭ് ബച്ചന്‍

കൊച്ചി: കേരളത്തിലെ പ്രമുഖ പാദരക്ഷാ ബ്രാന്റ് വികെസിയുടെ ബ്രാന്റ് അംബാസിഡറായി അമിതാഭ് ബച്ചന്‍. ആദ്യമായാണ് ഇന്ത്യന്‍ സിനിമാലോകത്തെ ചക്രവര്‍ത്തിയായ ബച്ചന്‍ പാദരക്ഷാ ബ്രാന്റിനെ എന്‍ഡോസ് ചെയ്യുന്നത്. വികെസിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലും ‘കഠിനാധ്വാനം ആഘോഷിക്കൂ’ എന്ന ക്യാമ്പയിന്‍ വഴി ആളുകളെ പ്രചോദിപ്പിക്കുന്നതിലും അഭിമാനമുണ്ടെന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞു.

വികെസി ഗ്രൂപ്പിനെ സംബന്ധിച്ച് ബച്ചന്‍ ബ്രാന്റ് അംബാസിഡര്‍ എന്നതില്‍ കവിഞ്ഞ് മികച്ച ഉല്‍പ്പന്നങ്ങളും ഫാഷനുകളുമായി പാദരക്ഷാ നിര്‍മാണ മേഖലയിലെ നേതൃസ്ഥാനത്ത് നിന്നുകൊണ്ട് ഇന്ത്യയിലെ പാദരക്ഷാ വ്യവസായത്തിന് ആകെ പ്രചോദനം നല്‍കുമെന്ന് എംഡി വി.കെ.സി റസാഖ് പറഞ്ഞു.

Related Articles

Latest Articles