Saturday, May 18, 2024
spot_img

ആര്യൻ അധിനിവേശമെന്ന കള്ളക്കഥയെ പൊളിച്ചടുക്കുന്ന തെളിവുകളുമായി കലണ്ടർ പുറത്തിറക്കി IIT ഖരഗ്പുർ

ദില്ലി: ആര്യൻ അധിനിവേശ സിദ്ധാന്തം (Aryan Invasion Theory)തള്ളി ഐഐടി വിദഗ്ധർ. ഈ കള്ളക്കഥയെ പൊളിച്ചടുക്കുന്ന തെളിവുകളുമായി കലണ്ടർ പുറത്തിറക്കിയിരിക്കുകയാണ് IIT ഖരഗ്പുർ. ഇന്ത്യൻ സംസ്കാരത്തിന് യൂറോപ്യൻ വേരുകളുണ്ട് എന്ന സിദ്ധാന്തത്തെ ഖണ്ഡിക്കുന്ന പന്ത്രണ്ട് തെളിവുകളാണ് ഈ കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഐഐടി കാര്യങ്ങൾ വിശദീകരിക്കുന്നത്.
സ്ത്രീകൾക്ക് വേദകാലഘട്ടത്തിൽ ലഭിച്ചിരുന്ന ബഹുമാനം, പുരാതന നദികളെക്കുറിച്ച് വേദങ്ങളിൽ ഉണ്ടായിരുന്ന വിശദീകരണങ്ങൾ, പ്രപഞ്ച ശാസ്ത്രത്തെക്കുറിച്ച് നിലവിലുണ്ടായിരുന്ന കണ്ടെത്തലുകൾ എന്നിവ അപഗ്രഥിച്ചാണ് കൊളോണിയൽ കാലഘട്ടത്തിലെ ആര്യൻ അധിനിവേശ സിദ്ധന്തത്തെ ഗവേഷകർ പൊളിച്ചടുക്കുന്നത്. ഇന്ത്യൻ ഭാഷകളുമായി യൂറോപ്യൻ ഭാഷകൾക്കുള്ള അഭേദ്യമായ ബന്ധം നിഷേധിക്കാനാവാത്ത കോളോണിയൽ ശാസ്ത്രജ്ഞർ, യൂറോപ്യൻ അധിനിവേശത്തിന്റെ പെരുമ നിലനിർത്താൻ വേണ്ടി പടച്ചുവിട്ടതാണ് ആര്യൻ അധിനിവേശ സിദ്ധാന്തം എന്ന വിമർശനം പരക്കെ നിലവിലുണ്ട്.

അഡോൾഫ് ഹിറ്റ്ലർ (Hitler), മാക്സ് മുള്ളർ, ആർതർ ഡി ഗോബിനോ, ഹൂസ്റ്റൺ സ്റ്റ്യുവർട്ട് ചേംബർലെയ്ൻ തുടങ്ങിയവർ പ്രചരിപ്പിച്ച സിദ്ധാന്തത്തെയാണ് ഇന്ത്യൻ ഗവേഷകർ ചോദ്യം ചെയ്യുന്നത്.
ആര്യൻ അധിനിവേശ സിദ്ധാന്തം ഭ്രാന്തമായി വിശ്വസിക്കാൻ യൂറോപ്യന്മാരെ പ്രേരിപ്പിച്ച, ശാസ്ത്ര സത്യങ്ങൾ എന്ന ലേബലിൽ പടച്ചു വിട്ട അബദ്ധ പഞ്ചാംഗങ്ങളാണ് രണ്ടാം ലോകമഹായുദ്ധത്തിന് കാരണമായതെന്നും ഐഐടി വിദഗ്ധർ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട് .

അതേസമയം ആര്യന്മാരുടെ വരവോടെയാണു ഇന്ത്യാ (Indian History)ചരിത്രത്തിന്റെ ആരംഭം എന്നും അതിനു മുന്‍പ് നവീന ശിലായുഗം ആയിരുന്നു എന്നെല്ലാമാണു ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ വാദം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ഹാരപ്പയില്‍ നടന്ന ഉദ്ഘനനം വരേക്കും ഇത് തന്നെയായിരുന്നു ശരി. എന്നാല്‍ ഹാരപ്പയിലെ അതി വിശാലമായ നഗരാാസൂത്രണ മാതൃകകള്‍ കണ്ടെത്തുന്നതോടെ ആര്യന്‍ അധിനിവേശ സിദ്ധാന്തം ചോദ്യം ചെയ്യപ്പെട്ട് തുടങ്ങുകയായിരുന്നു. എന്നാല്‍ അതുവരെയുള്ള ആര്യന്‍ തിയറിയെ ഉപേക്ഷിക്കുവാന്‍ തയ്യാറാകാഞ്ഞതിനാലാകണം യാഥാസ്ഥിതിക ആര്യന്‍ ചരിത്ര വാദികള്‍ പിന്നെ നിരൂപിച്ചത് ആര്യന്മാരുടെ ആക്രമണമാണു സിന്ധു നദീതട സംസ്‌കാരത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്നും, ആര്യന്മാരുടെ വരവോടെ സിന്ധൂനദീതടം വിട്ട് ഓടി വന്നവരാണു ദ്രാവിഡ ജനത എന്നും ആണ്. എന്തായാലും ഈ ഒരു സിദ്ധാന്തത്തോടെ ആര്യ-ദ്രാവിഡ ഗോത്രങ്ങള്‍ അവര്‍ തമ്മില്‍ നിരന്തര സംഘര്‍ഷങ്ങള്‍ എന്നെല്ലാം അനുമാന സിദ്ധാന്തങ്ങള്‍ കൂടി ആവിര്‍ഭവിച്ചു. അതിനാല്‍ തന്നെ ഈ വര്‍ഗ്ഗ വിഭജനം പില്‍ക്കാലത്ത് ഇന്ത്യയില്‍ ചില പുതു സ്വത്വരാഷ്ട്രീയ രൂപീകരണത്തിനു കൂടി ഇടവച്ചിരുന്നു .

Related Articles

Latest Articles