Saturday, May 18, 2024
spot_img

ഞാൻ തുടങ്ങും…ഇല്ലില്ല ഞാൻ; അതെങ്ങനെയാ ഞാനല്ലേ തുടങ്ങി വക്കേണ്ടത്; ന്നാ കോണ്ടു പോ !

കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾക്കിടയിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. പുറമെ തങ്ങൾക്കിടയിൽ ഒരു പ്രശ്‌നവുമില്ല, തങ്ങൾ ഏക കണ്ടേനയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് കോൺഗ്രസ്സ് പറയാറുണ്ടെങ്കിലും ചില അവസരങ്ങളിൽ കോൺഗ്രസിലെ രൂക്ഷമായ അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തുവരാറുണ്ട്. അത്തരത്തിൽ കെ.പി.സി.സി പ്രസിഡണ്ട് വി.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള മികച്ച സ്വരചേർച്ചയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ചാണ്ടി ഉമ്മന്റെ വിജയവുമായി ബന്ധപ്പെട്ട് കോട്ടയം DCCയിൽ നടത്തിയ വാർത്താ സമ്മേളനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. വാർത്താ സമ്മേളനം ആര് തുടങ്ങുമെന്നതായിരുന്നു പൊതുവേദിയിൽ ഇരുവരും തമ്മിലുള്ള തർക്കം. വാർത്താസമ്മേളനമാരംഭിക്കാൻ സർവ്വ സന്നാഹവുമായി മൈക്കുകൾ നിരത്തി വച്ചിരിക്കുന്നതിന് നേരെ മുന്നിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വന്നിരുന്നത്. എന്നാൽ കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരൻ വന്നതൊടെ കളി അങ്ങ് മാറുകയായിരുന്നു. കെ സുധാകരൻ വന്നിരിക്കുമ്പോൾ വി ഡി സതീശൻ മെക്ക് തന്റെ ഭാഗത്തോട്ട് അടുപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഒടുവിൽ ഇരുവരും തമ്മിലുള്ള മുറുമുറുപ്പ് രൂക്ഷമായതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തന്റെ മുമ്പിലുണ്ടായിരുന്ന മെക്ക് ദേഷ്യത്തൊടെ കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന് മുന്നിലേക്ക് നീക്കി വെക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കൂടാതെ, കോൺഗ്രസ് ജില്ലാ നേതൃത്വം വി.ഡി സതീശന് ഷാൾ അണിയിച്ച് കൊടുക്കാൻ ശ്രമിക്കുമ്പോൾ നീരസത്തൊടെ അത് വേണ്ടെന്ന് പറയുന്നതും വിഡിയോയിൽ വ്യക്തമായി കാണാം. തുടർന്ന് ഒരു മാദ്ധ്യമ പ്രവർത്തക ഇംഗ്ലീഷിൽ ചോദ്യം ചോദിച്ചപ്പോൾ അത് മനസ്സിലാകാതിരുന്ന സുധാകരൻ എന്തെന്ന് സതീശനോട് ചോദിച്ചപ്പോൾ സതീശൻ കേട്ട ഭാവം നടിച്ചില്ല. കൂടാതെ ചോദ്യം പ്രസിഡന്റിനോടാണ് ചോദിക്കേണ്ടതെന്നും പറയുന്നു. തുടർന്ന് വാർത്ത സമ്മേളനത്തിൽ മുഴുവൻ സമയവും ഒരക്ഷരം ഉരിയാടാൻ സതീശൻ തയ്യാറായില്ല. കെ. സുധാകരൻ മൈക്ക് പിടിച്ച വാങ്ങി സംസാരിച്ചതിന്റെ ദേഷ്യം വാർത്ത സമ്മേളനത്തിൽ ഇരുവരും തമ്മിൽ പ്രകടമായിരുന്നു. എന്തായാലും ഇവറ്റകളാണോ കുത്ത് ഇന്ത്യ ഒണ്ടാക്കാൻ നടക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ പരക്കെയുള്ള സംസാരം.

Related Articles

Latest Articles