ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ സന്‍ജോലി മോസ്കില്‍ അനധികൃതമായി കെട്ടിയുയര്‍ത്തിയ മൂന്ന് നിലകള്‍ പൊളിച്ചുനീക്കണമെന്ന മുൻസിപ്പൽ കമ്മീഷണറുടെ ഉത്തരവിനെതിരെ മുസ്ലിം സംഘടന നൽകിയ ഹർജി തള്ളി ഷിംല കോടതി.
ഓള്‍ ഹിമാചല്‍ മുസ്ലിം ഓര്‍ഗനൈസേഷനാണ് പള്ളിയുടെ മുകളില്‍ നിര്‍മ്മിച്ച മൂന്ന് അനധികൃത നിലകള്‍ പൊളിച്ചുനീക്കാനുള്ള മുനിസിപ്പല്‍ കമ്മീഷണറുടെ ഉത്തരവിനെതിരെ ഷിംല കോടതിയെ സമീപിച്ചത്. മുനിസിപ്പല്‍ കമ്മീഷണറുടെ ഉത്തരവ് പ്രകാരം കെട്ടിടം പൊളിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പള്ളിയില്‍ എത്തയവര്‍ ഒന്നടങ്കം പ്രതിഷേധിച്ചത് വലിയ വിവാദമുണ്ടാക്കിയിരുന്നു.
മുൻസിപ്പൽ കമ്മീഷണറുടെ ഉത്തരവിനെത്തുടർന്ന് മസ്ജിദ് കമ്മിറ്റി ഒക്‌ടോബർ 21 ന് അനധികൃത ഭാഗങ്ങൾ പൊളിച്ചുമാറ്റാൻ തുടങ്ങിയിരുന്നു, എന്നാൽ പിന്നീട് തൊഴിലാളികളുടെ കുറവു ചൂണ്ടിക്കാട്ടി പണി നിർത്തിവയ്ക്കുകയാണ് ചെയ്തത്

