Tuesday, October 27, 2026

നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി സ്വർണവും ഐ ഫോണുകളും കടത്തി;മൂന്ന് പേർ പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി സ്വർണവും ഐ ഫോണുകളും കടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ.47 ലക്ഷം രൂപ വില വരുന്ന 1156 ഗ്രാം സ്വർണം നാല് കാപ്‌സ്യൂളുകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്തിയ കേസിൽ ദുബായിൽ നിന്നെത്തിയ പാലക്കാട് സ്വദേശിയായ മൊയ്‌നുദ്ദീനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.കൂടാതെ 26 ലക്ഷം രൂപ വില വരുന്ന അഞ്ഞൂറ് ഗ്രാം സ്വർണവും ഓരോ ഐഫോൺ വീതവും ദുബായിൽ നിന്നെത്തിയ മറ്റ് രണ്ട് സ്ത്രീകളിൽ നിന്നും പിടികൂടി.

കഴിഞ്ഞ ദിവസം രണ്ട് കോടി രൂപയുടെ സ്വർണം ഉരുക്കി പത്ത് ക്യാപൂസ്യൂളാക്കി ബാഗിൽ കടത്താൻ ശ്രമിച്ച് തമിഴ്‌നാട് സ്വദേശികളെ വിമാനത്താവളത്തിൽ നിന്നും പിടികൂടിയിരുന്നു. രാമനാഥപുരം സ്വദേശി സെയ്ദ് അബു താഹിർ, ബറകത്തുള്ള എന്നിവരാണ് പിടിയിലായത്. 6,454 ഗ്രാം സ്വർണമാണ് ഇവർ കടത്താൻ ശ്രമിച്ചത്.

Related Articles

Latest Articles