Saturday, September 19, 2026

ദേഹാസ്വാസ്ഥ്യം;നടൻ മാമൂക്കോയയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

വണ്ടൂർ : പ്രശസ്ത മലയാള ഹാസ്യ നടൻ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് നിലവിൽ അദ്ദേഹമുള്ളത്.

ഇന്ന് രാത്രി എട്ടോടെ കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനെത്തിയ അദ്ദേഹത്തിന് ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്നാണ് സംഘാടകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Related Articles

Latest Articles