Thursday, January 8, 2026

ദേഹാസ്വാസ്ഥ്യം;നടൻ ശരത് കുമാർ ആശുപത്രിയിൽ

ചെന്നൈ:ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ ശരത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചെന്നൈ അപ്പോളൊ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നടന്റെ ആരോ​ഗ്യ സ്ഥിതിയിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെങ്കിലും പേടിക്കേണ്ടതില്ലെന്നാണ് റിപ്പോർട്ട്. ശരത് കുമാറിന്റെ ഭാര്യയും നടിയുമായ രാധികയും മകൾ വരലക്ഷ്മിയും അദ്ദേഹത്തിനോടൊപ്പം ഉണ്ട്.

അതേസമയം, സാധാരണ ചെക്കപ്പിനായി ചെന്നൈയിലെ ആശുപത്രിയിലാണ് നടനെന്നും അദ്ദേഹം ഉടൻ വീട്ടിലേക്ക് മടങ്ങുമെന്നും നടന്റെ വക്താവ് വ്യക്തമാക്കി. ശരത്കുമാറിന്റെ പെട്ടെന്നുള്ള ആശുപത്രിവാസത്തിൽ ആരാധകർ അസ്വസ്ഥരാകുകയും നടൻ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് സോഷ്യൽ മീഡിയയിൽ ആശംസിക്കുകയും ചെയ്യുന്നു.

Related Articles

Latest Articles