Tuesday, May 21, 2024
spot_img

ഞാൻ അന്യഗ്രഹജീവി !!
പൊതുസ്ഥലത്ത് നഗ്നനായി നടന്ന് യുവാവ്: കേസെടുത്ത് പോലീസ്

അന്യഗ്രഹജീവിയാണെന്ന അവകാശവാദത്തോടെ പൊതുസ്ഥലത്ത് നഗ്നനായി നടന്ന് യുവാവ്. അമേരിക്കയിലെ ഫ്‌ളോറിഡയിൽ നിന്നാണ് ഈ വിചിത്ര സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ച തെരുവിലൂടെ നഗ്നനായി നടന്ന ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് താന്‍ ഈ ഭൂമിയിലെ മനുഷ്യനല്ലെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

ബോളിവുഡ് ചിത്രമായ പി കെ യില്‍ ഭൂമിയിലെ നിയമങ്ങളും രീതികളും ഒന്നുമറിയാതെ അന്യഗ്രഹത്തിൽ നിന്ന് ഭൂമിയിലേക്ക് വന്ന ആമീര്‍ ഖാന്റെ കഥാപാത്രത്തെപ്പോലെയാണ് ഇയാള്‍ പൊലീസിനോട് സംസാരിച്ചത്. എന്തായാലും 44 വയസുകാരനായ ജേസണ്‍ സ്മിത്ത് എന്ന ഇയാൾക്കെതിരെ നഗ്നനായി നടന്നതിന് പൊലീസ് കേസെടുത്തിട്ടുണ്ട് .

Related Articles

Latest Articles