ചെന്നൈ: മദ്രാസ് ഐഐടിയില്‍ പിഎച്ച്ഡി വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയില്‍. പശ്ചിമബംഗാള്‍ സ്വദേശിയായ സച്ചിന് കുമാര്‍ ജെയിന് (32) ആണ് മരണപ്പെട്ടത്. വാട്ടസ്ആപ്പ് സ്റ്റാറ്റസ് ഇട്ട ശേഷമായിരുന്നു വിദ്യാർത്ഥി ജീവനൊടുക്കിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.സച്ചിന് എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നതായി അറിയില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു.
ക്ലാസിൽ നിന്ന് മടങ്ങിയെത്തിയ സച്ചിൻ ‘ഐ ആം സോറി, നോട്ട് ഗുഡ് ഇനഫ്’ എന്ന് വാട്ട്സാപ്പിൽ സ്റ്റാറ്റസ് ആയി വെച്ചിരുന്നു. ഈ സന്ദേശം കണ്ട സുഹൃത്തുക്കള്‍ ഉടന്‍ തന്നെ സച്ചിന്റെ വസതിയില്‍ എത്തി. തുടര്‍ന്നാണ് സച്ചിനെ ഡൈനിംഗ് ഹാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ ഉടന്‍ തന്നെ സച്ചിനെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പ് സച്ചിൻ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് സംഭവം വേളാച്ചേരി പോലീസില്‍ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി മൃതദേഹം ഏറ്റുവാങ്ങുകയും പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോപ്പിയടിയിൽ പിഎച്ച്ഡി! ഇത്തവണ പകർത്തിയെഴുതിയത് 'ഗണഗീതം'; ദീപ നിശാന്ത് വീണ്ടും എയറിൽ
തിരുവനന്തപുരം: സോളാർ സമരം അവസാനിപ്പിച്ചതിന്റെ പിന്നാമ്പുറക്കഥകൾ വിശദീകരിച്ച് മാദ്ധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തലിൽ സിപിഎം കൂടുതൽ പ്രതിരോധത്തിലേക്ക്.…
കോഴിക്കോട് : പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസിൽ പ്രതി രാഹുലിന് രക്ഷപെടാൻ പോലീസ് ഒത്താശ നൽകിയതായി റിപ്പോർട്ട്. ബെംഗളൂരു…
മുംബൈ : ഡോ. ബി.ആർ അംബേദ്കർ തയ്യാറാക്കിയ ഭരണഘടന ഒരു സർക്കാരിനും മാറ്റാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഭരണഘടനയെ…
വ്യോമസേനയ്ക്ക് കരുത്തേകാൻ വമ്പൻ മാറ്റങ്ങളുമായി മോദി
അമേരിക്കൻ സൗന്ദര്യ മത്സര വിപണിയിൽ കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ…