ഇന്ത്യന്‍ ഫുട്‌ബോളിലെ കറുത്ത മുത്ത് ഐ എം വിജയന്റെ ജീവിതം സിനിമയാകുന്നു. മലയാളത്തിലെ യുവസംവിധായകന്‍ അരുണ്‍ ഗോപിയാണ് വിജയന്റെ സംഭവബഹുലമായ ജീവിതം വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്.
തൃശ്ശൂര്‍ കോലോത്തുംപാടത്തെ മൈതാനത്ത് വിശക്കുന്ന വയറുമായെത്തി പന്ത് തട്ടിത്തുടങ്ങിയ വിജയന്‍ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള കളിക്കളങ്ങളില്‍ കാല്‍പ്പന്തിന്റെ ഇന്ദ്രജാലം വിരിയിച്ച വലിയ താരമായി മാറിയതിന് പിന്നിലെ പ്രയത്‌നവും ഉദ്വേഗജനകമായ ജീവിതമുഹൂര്‍ത്തങ്ങളും ആണ് അരുണ്‍ ഗോപി സിനിമയിലൂടെ പറയുന്നത്.
നിവിൻ പോളിയാണ് ഐ എം വിജയമായി തിരശീലയിൽ എത്തുന്നത്. എന്നാൽ സിനിമയില്‍ സജീവമായുള്ള ഐഎം വിജയന്‍ തന്നെ നായകനായി എത്തണമെന്നാണ് ആരാധകരുടെ ആഗ്രഹം. എങ്കിലും നിവിന്‍ പോളിയെ ആണ് അരുണ്‍ ഗോപി നായകനായി നിശ്ചയിച്ചിരിക്കുന്നത്..

