Monday, May 20, 2024
spot_img

അസമിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ പള്ളിയിലെ ഇമാം അറസ്റ്റിൽ; 38 ഗ്രാം ലഹരി വസ്തുവും ഒരു ലക്ഷം രൂപയും പിടിച്ചെടുത്ത് പോലീസ്

അസമിൽ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് പള്ളിയിലെ ഇമാം അറസ്റ്റിൽ. ധാൻ ബാന്ദ സ്വദേശിയായ അർഷാദുസ് സമാൻ ആണ് അറസ്റ്റിലായത്. അർഷാദുസ് സമാന്റെ പക്കൽ നിന്നും ലഹരിയും പണവും പോലീസ് പിടിച്ചെടുത്തു.

ഈസ്റ്റ് ദെയൂരികുച്ചി പള്ളിയിലെ ഇമാം ആണ് അർഷാദുസ് സമാൻ. പള്ളിയിലെ ജോലിയ്ക്ക് ശേഷം സമാൻ രഹസ്യമായി അടുപ്പക്കാർക്ക് ലഹരി വിൽക്കുന്നതായി പോലീസിന് കുറച്ചുദിവസങ്ങൾക്ക് മുൻപ് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് സമാൻ പിടിയിലായത്. 38 ഗ്രാം ലഹരി വസ്തുവും ഒരു ലക്ഷം രൂപയും അർഷാദുസ് സമാന്റെ പക്കൽ നിന്നും പോലീസ് പിടിച്ചെടുത്തു.

Related Articles

Latest Articles