Monday, May 20, 2024
spot_img

എന്തിന് ഞാൻ രാമായണം വായിക്കണം… എന്തിന് ഞാൻ രാമകഥ കേൾക്കണം…. | IMPORTANCE OF RAMAYANA

എന്തിന് ഞാൻ രാമായണം വായിക്കണം… എന്തിന് ഞാൻ രാമകഥ കേൾക്കണം…. | IMPORTANCE OF RAMAYANA

എഴുത്തച്ഛന്റെ രാമായണത്തിൽ രാമകഥ പറയുന്നത് ശിവൻ പാർവതിയോട് എന്ന രൂപത്തിൽ കൂടിയാണ് അതായത് ശാരികപ്പൈതൽ ഉമാമഹേശ്വര സംവാദത്തിലൂടെ ആണ് രാമകഥ നമുക്ക് സംവേദനം ചെയ്യുന്നത്. എന്തിനാണ് ഉമാമഹേശ്വരസംവാദം എന്ന മട്ടിൽ എഴുത്തച്ഛൻ പുനർ രചന നടത്തിയത്? അത്യന്തം രഹസ്യം എന്ന് പ്രഖ്യാപിക്കുന്ന ഈ കഥ ‘മൃത്യുശാസന’ പ്രോക്തം എന്നാണ് എഴുത്തച്ഛൻ അവകാശപ്പെടുന്നത്.

മൃത്യുശാസനൻ എന്നാൽ മൃത്യുവിനെ ജയിച്ചവൻ എന്നാണല്ലോ. അതുകൊണ്ടുതന്നെ മുക്തി ലഭിക്കുന്ന ഈ കഥ പറയുവാൻ മറ്റാരെക്കാളും യോഗ്യത ഭഗവാൻ ശിവനുതന്നെ. വായനക്കാരനോട് അഥവാ കേൾവിക്കാരനോട് ഒരു ആവശ്യം ആണ് പ്രധാനമായും ഉന്നയിക്കുന്നത്. ‘ഭക്തി കൈക്കൊണ്ട് കേട്ടുകൊൾവിൻ’ ആദ്യന്തം ഭക്തിപൂർവ്വം മാത്രമാണ് ഈ കഥ കേൾക്കുവാനും പാരായണം ചെയ്യുവാനും നിർദ്ദേശിക്കുന്നത്. എന്തിനാണ് ഭക്തിപൂർവ്വം ഈയൊരു കാര്യം ചെയ്യുന്നത്. ഭക്തി നമുക്ക് ശ്രദ്ധ വർദ്ധിപ്പിക്കും. ആ ശ്രദ്ധ രാമായണകഥയുടെ തത്ത്വബോധം ഉണ്ടാകുവാൻ ആവശ്യമാണ്. യഥാർത്ഥത്തിൽ ഭക്തി ഈ കൃതിക്ക് ആഭരണമാണ്. ഭാരതീയ തത്വശാസ്ത്രങ്ങളും ധർമ്മ ശാസ്ത്രങ്ങളും ഭക്തിയുടെ സുഖോഷ്മളതയിൽ അവതരിപ്പിക്കുന്നു.

എന്തിനു ഞാൻ രാമായണം വായിക്കണം, എന്തിന് രാമകഥ കേൾക്കണം? എന്ന് ചിന്തിക്കുന്നവർക്കും കൃത്യമായ മറുപടി രാമായണം നൽകുന്നുണ്ട്. മുക്തി വേണ്ടവർക്ക് മുക്തി. ഭക്തി വേണ്ടവർക്ക് ഭക്തി. ലോകത്തിലെ ഏറ്റവും വലിയ പാപമായ ബ്രഹ്മഹത്യാപാപം ചെയ്തവന് പോലും രാമായണം മോക്ഷം കല്പിക്കുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles