Sunday, May 5, 2024
spot_img

സീതയായി കീർത്തി സുരേഷ്?? രാമകഥ പറയാൻ ആദിപുരുഷ്

രാമായണകഥ പറയുന്ന ആദിപുരുഷിന്റെ ആദ്യഘട്ട മോഷന്‍ ക്യാപ്ച്ചര്‍ ആരംഭിച്ചു.മുംബൈയിലാണ് ബ്രഹ്‌മാണ്ഡചിത്രത്തിന്റെ പരീക്ഷണ ചിത്രീകരണം നടക്കുന്നത്. 3ഡി രൂപത്തിലൊരുങ്ങുന്ന സിനിമയില്‍ തെന്നിന്ത്യന്‍ താരം പ്രഭാസാണ് രാമനെ അവതരിപ്പിക്കുന്നത്.ബോളിവുഡ്താരം സെയ്ഫ് അലിഖാനാണ് ചിത്രത്തില്‍ രാവണനായി എത്തുന്നത്.  

സിനിമയില്‍ സീതയെ അവതരിപ്പിക്കുന്നത് ആരെന്ന് ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല. മലയാളി താരമായ കീര്‍ത്തി സുരേഷ്, ദീപിക പദുകോണ്‍, കൃതി സനോണ്‍ എന്നിവരില്‍ ആരെങ്കിലുമാണ് നായികയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിലായി 2022ല്‍ ചിത്രം റിലീസ് ചെയ്യാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്. സിനിമയുടെ സമ്പൂർണ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.  തിന്മയ്ക്കു മുകളില്‍ നന്മയുടെ വിജയം എന്നതാണ് സിനിമയുടെ  ടാഗ്ലൈന്‍.

Related Articles

Latest Articles