Friday, May 17, 2024
spot_img

‘ഇനി എല്ലാം മെയിഡ് ഇൻ ഇന്ത്യ’; രാജ്യത്ത് ഡ്രോണ്‍ ഇറക്കുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

ദില്ലി: രാജ്യത്ത് വിദേശത്ത് നിന്ന് ഡ്രോണ്‍ (Drone) ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ഡ്രോണുകളുടെ ആഭ്യന്തര നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഗവേഷണ-വികസനത്തിനും പ്രതിരോധത്തിനും സുരക്ഷാ ആവശ്യങ്ങൾക്കുമുള്ള ഡ്രോണുകളുടെ ഇറക്കുമതിയെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം ഡ്രോൺ ഘടകങ്ങളുടെ ഇറക്കുമതിക്ക് അനുമതി വേണ്ടന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) വിദേശ ഡ്രോണുകളുടെ ഇറക്കുമതി നിരോധിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം സർക്കാർ സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത ഗവേഷണ-വികസന സ്ഥാപനങ്ങൾ, ഗവേഷണ വികസന ആവശ്യങ്ങൾക്കായി ഡ്രോൺ നിർമ്മാതാക്കൾ എന്നിവ ഡ്രോണുകളുടെ ഇറക്കുമതി CBU, SKD അല്ലെങ്കിൽ CKD രൂപത്തിൽ അനുവദിക്കും. ബന്ധപ്പെട്ട ലൈൻ മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച് DGFT നൽകുന്ന ഇറക്കുമതി അംഗീകാരത്തിന് വിധേയമായിരിക്കും ഇത്.

Related Articles

Latest Articles