Thursday, May 2, 2024
spot_img

ഇമ്രാൻ ഖാന്റെ റഷ്യൻ സന്ദർശനത്തിൽ വിവാദം കെട്ടടങ്ങുന്നില്ല; പാക് പ്രധാനമന്ത്രി ജോക്കറെന്ന് വിമർശനം

മോസ്‌കോ: ഇമ്രാൻ ഖാന്റെ റഷ്യൻ സന്ദർശനത്തിൽ വിവാദം കെട്ടടങ്ങുന്നില്ല(Imran Khan used as Joker in Putins operation against Ukraine). ബുദ്ധിയുള്ള രാഷ്‌ട്രീയ നേതാക്കൾ യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തേയ്‌ക്കുള്ള സന്ദർശനം റദ്ദാക്കിയേനേ. എന്നാൽ ഇമ്രാൻ ഖാൻ ആഭ്യന്തരകാരണങ്ങളാൽ രാജ്യത്തേയ്‌ക്ക് വരികയായിരുന്നുവെന്നുമാണ് വിമർശനം ഉയർന്നിരിക്കുന്നത്. രാഷ്‌ട്രീയ നിരീക്ഷകൻ വലേരോ ഫാബ്രി തന്റെ ബ്ലോഗിലാണ് ഇക്കാര്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

യുക്രെയ്‌നിൽ സൈനിക നടപടികൾ ആരംഭിക്കാനിരിക്കെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഉപയോഗിച്ച് ശ്രദ്ധതിരിക്കാൻ റഷ്യൻ പ്രസിഡന്റ് പുടിൻ ശ്രമിച്ചുവെന്നും ബ്ലോഗിൽ ആരോപിച്ചിട്ടുണ്ട്. ഇമ്രാൻ ഖാന്റെ സന്ദർശനം ലക്ഷ്യം കാണുന്നതിൽ പരാജയപ്പെട്ടു. തന്ത്രപ്രധാനമായ നിരവധി ഭൗമരാഷ്‌ട്രീയ ഇടപാടുകളിൽ പാകിസ്ഥാന്റെ ജാഗ്രത വർദ്ധിപ്പിക്കുകമാത്രമാണ് സന്ദർശനം കൊണ്ട് സാധ്യമായതെന്നും വലേരോ പറയുന്നു. അതോടൊപ്പം ഇമ്രാൻ ഖാനെ ജോക്കറായി പുടിൻ ഉപയോഗിച്ചുവെന്നും വലേരോ പറയുന്നു അതേസമയം പുടിനെ പാകിസ്ഥാനിലേയ്ക്ക് ഇമ്രാൻ ഖാൻ ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം.

ഈ വർഷം അവസാനം പുടിൻ ഇസ്ലാമാബാദ് സന്ദർശിക്കുമോ എന്ന കാര്യം കണ്ടറിയേണ്ടതാണ്. ഇമ്രാന്റെ ക്ഷണം പുടിൻ സ്വീകരിക്കുകയാണെങ്കിൽ പാകിസ്ഥാൻ സന്ദർശിക്കുന്ന ആദ്യ റഷ്യൻ പ്രസിഡന്റാവും വ്‌ളാഡിമിർ പുടിൻ. അതേസമയം പാകിസ്ഥാനുമായി സൗഹൃദം സ്ഥാപിക്കാൻ റഷ്യ തയ്യാറാവില്ലെന്നും വലേരോ പറയുന്നുണ്ട്. ഇന്ത്യയുമായുള്ള ബന്ധത്തെ പാക് ബന്ധം ബാധിക്കുന്നതിനാലാണിത്. റഷ്യ-യുക്രെയ്ൻ സംഘർഷങ്ങൾക്കിടയിലും ആവേശം പ്രകടിപ്പിച്ച ഇമ്രാൻ ഖാന് തിരിച്ചടിയായിരുന്നു സന്ദർശനം.

യുക്രെയ്‌നെതിരെ റഷ്യയുടെ നീക്കം ശക്തമായ സമയത്താണ് ഇമ്രാൻഖാൻ റഷ്യയിലെത്തിയത്. പുടിനുമായി മുൻകൂട്ടി ചർച്ച ചെയ്യാതെ തീരുമാനിച്ച സൗഹൃദ സന്ദർശനത്തിൽ ആദ്യാവസാനം പൊരുത്തക്കേടുകളും അനിശ്ചിതത്വവും നിഴലിച്ചു. വിമാനത്താവളത്തിൽ ഇമ്രാനെ സ്വീകരിക്കാൻ വിദേശകാര്യമന്ത്രി ഒറ്റയ്‌ക്ക് വന്നത് തന്നെ പാകിസ്ഥാനെ ഞെട്ടിച്ചു. തുടർന്ന് ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ തങ്ങേണ്ടി വന്ന ഇമ്രാൻ എത്തിയ അന്ന് പുലർച്ചെയാണ് റഷ്യ യുക്രെയ്ൻ ആക്രമിച്ചത്. റഷ്യയുടെ നീക്കം ആവേശമുണ്ടാക്കുന്നു എന്ന ഇമ്രാന്റെ പ്രസ്താവനയും വിവാദമായിരുന്നു.

Related Articles

Latest Articles