Monday, November 23, 2026

മദ്യലഹരിയില്‍ യുവാവ് വീടിന് തീയിട്ടു; അച്ഛനും അമ്മയും രക്ഷപെട്ടത് തലനാരിഴയ്ക്ക്

ആലപ്പുഴ: അർദ്ധരാത്രിയിൽ മദ്യപിച്ച് ലക്ക് കെട്ട യുവാവ് വീടിന് തീയിട്ടു. അച്ഛനും അമ്മയും രക്ഷപെട്ടത് തലനാരിഴയ്ക്ക്. ആലപ്പുഴ കലവൂര്‍ പാതിരിപ്പള്ളി വായനാശാലയ്ക്ക് സമീപത്തെ പാലച്ചിറയില്‍ ഷാജിയുടെ വീടാണ് കത്തി നശിച്ചത്.

തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ഷാജിയുടെ ഇരുപത്തിയാറുകാരനായ മകന്‍ സഞ്ചു മദ്യ ലഹരിയിലെത്തി വീടിന് തീ വയ്ക്കുകയായിരുന്നു. രാത്രി വൈകി മദ്യപിച്ച് വീട്ടിലെത്തിയ സഞ്ചു തുണി ഉപയോഗിച്ചാണ് വീടിന് തീയിട്ടത്.

ഷാജിയാണ് തീ പടരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഉടൻ തന്നെ ഭാര്യയെയും കൂട്ടി പുറത്തേക്ക് ഓടുകയായിരുന്നു. ഇവരുടെ വീടിന്‍റെ അകം തീ പിടുത്തത്തില്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. അയല്‍വാസികളും അഗ്നിശമന സേനയും കൃത്യസമയത്ത് എത്തുകയും സഹായം ചെയ്യുകയും ചെയ്തത് മൂലം സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് തടയുകയും വൻ ദുരന്തം ഒഴിവാകുകയും ചെയ്തു.

Related Articles

Latest Articles