Tuesday, May 21, 2024
spot_img

ഇമ്രാൻഖാന്റെ ഭാര്യയുടെ വാക്കുകൾ കേട്ട് പൊട്ടിക്കരഞ്ഞ് സുടാപ്പികൾ | Ottapradakshinam

ഇമ്രാൻഖാന്റെ ഭാര്യയുടെ വാക്കുകൾ കേട്ട് പൊട്ടിക്കരഞ്ഞ് സുടാപ്പികൾ | Ottapradakshinam

ഇന്ത്യയും ചൈനയും തമ്മില്‍ സൈനിക സംഘട്ടനം നടന്ന ലഡാക്കിലെ ഭാഗങ്ങളില്‍ നിര്‍‌മ്മാണങ്ങളുമായി ചൈന.തങ്ങളുടെ പട്ടാളത്തിന് അടിയന്തരഘട്ടത്തില്‍ എളുപ്പം എത്തിച്ചേരാന്‍ സഹായകമാകുന്ന നിര്‍‌മ്മാണങ്ങളാണ് ചൈന ഇവിടെ നടത്തുന്നതെന്നാണ് ജിയോ ഇന്റലിജന്‍സ് വിദഗ്ദ്ധന്‍ ഡാമിയന്‍ സൈമണ്‍ നല്‍കുന്ന സൂചന. ഇതിന് സഹായമായ ചിത്രങ്ങള്‍ ഇദ്ദേഹം ട്വീ‌റ്റ് ചെയ്‌തിട്ടുണ്ട്.കിഴക്കന്‍ ലഡാക്കില്‍ പാംഗോംഗ് തടാകത്തില്‍ ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ഭാഗത്താണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലം ഏതാണ്ട് നിര്‍മ്മാണം പൂര്‍ത്തിയായതാണ് സൂചനകള്‍. ഇതുവഴി ആയുധങ്ങളും സൈനികനീക്കവും എളുപ്പത്തില്‍ നടത്തുകതന്നെയാകും ചൈന കണക്കുകൂട്ടുന്നത്. 2020ലെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ചൈന ഇവിടെ സൈനിക സഹായമാകുന്ന നിര്‍മ്മാണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇരു രാജ്യങ്ങളിലെയും സൈനികര്‍ നിലയുറപ്പിച്ചിരുന്ന മേഖലയായിരുന്നു ഇത്. ഇന്ത്യന്‍ സൈന്യം സൈനികതല ചര്‍ച്ചകളുടെ ഫലമായി പിന്മാറിയ അവസരത്തിലാണ് ചൈന ഇവിടെ പാലം നിര്‍മ്മിച്ചത്.

പാലം പണി പൂര്‍‌ത്തിയായതോടെ ലഡാക്കിലെ വിവിധയിടങ്ങളിലൂടെ സൈനിക വിന്യാസം സുഗമമായി നടത്താനാണ് ചൈന ശ്രമിക്കുന്നത്. 2020ന് ശേഷം 50,000ത്തോളം സൈനികരെയാണ് ഇന്ത്യയും ചൈനയും ഇവിടെ നിയോഗിച്ചിരുന്നത്. 2020 ജൂണ്‍ 20നാണ് ഇന്ത്യ-ചൈന സൈനികര്‍‌ തമ്മില്‍ ഇവിടെ മുഖാമുഖം ഏ‌റ്റുമുട്ടിയത്. 20 സൈനികരെയാണ് അന്ന് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. ചൈനയുടെ നാലുപേര്‍ മരിച്ചതായി ഔദ്യോഗികമായി അറിയിച്ചെങ്കിലും 40ലധികം പേരാണ് മരിച്ചതെന്നാണ് വിവിധ രാജ്യങ്ങള്‍ വ്യക്തമാക്കുന്നത്.

Related Articles

Latest Articles