Tuesday, May 21, 2024
spot_img

നരേന്ദ്രമോദിയുടെ മണിപ്പൂർ-ത്രിപുര സന്ദർശനം ഇന്ന്; ഇരുസംസ്ഥാനങ്ങളിലുമായി 6,650 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കംകുറിക്കും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂർ-ത്രിപുര സന്ദർശനം (Modi Visit In Manipur And Tripura) ഇന്ന്. ഇരുസംസ്ഥാനങ്ങളിലുമായി കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഇന്ന് തുടക്കംകുറിക്കുന്നത്. ഇംഫാലിൽ രാവിലെ 11 മണിക്ക് എത്തുന്ന പ്രധാനമന്ത്രി 4,800 കോടി രൂപയുടെ 22 വികസന പദ്ധതികൾക്ക് തറക്കല്ലിടും. അതോടൊപ്പം മണിപ്പൂരിൽ ബരാക് നദിക്ക് കുറുകെ നിർമിച്ച 75 കോടി രൂപയുടെ പദ്ധതിയായ സ്റ്റീൽ പാലം ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നാടിന് സമർപ്പിക്കും.

ശേഷം ഉച്ചയ്‌ക്ക് രണ്ട് മണിയോടെ അദ്ദേഹം അഗർത്തല സന്ദർശിക്കും. ഇവിടെ രണ്ട് പ്രധാന വികസന പദ്ധതികളും മഹാരാജ ബീർ ബിക്കാറം വിമാനത്താവളത്തിൽ പുതിയ ടെർമിനലും ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കും. മണിപ്പൂരിൽ 1,850 കോടി രൂപയുടെ 13 പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി 2,950 കോടി രൂപയുടെ ഒമ്പത് പദ്ധതികൾക്ക് തറക്കല്ലിടും. 1,700 കോടി രൂപയുടെ അഞ്ച് ദേശീയ ഹൈവേ പദ്ധതികൾക്കും അദ്ദേഹം തുടക്കമിടും.

Related Articles

Latest Articles