കഖാരിയ : ബീഹാറിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോൾ കൊണ്ടുപോകുന്ന പൈപ്പ് പൊട്ടി പെട്രോൾ ചോർന്നു. വയലിലേക്ക് ഒഴുകിയെത്തിയ പെട്രോൾ ശേഖരിക്കാൻ ജനങ്ങൾ തിക്കിത്തിരക്കി. പൊലീസെത്തിയാണ് നാട്ടുകാരെ ഇവിടെനിന്ന് മാറ്റിയത്.
ബീഹാറിൽ നിന്നും അസമിലേക്ക് ഇന്ധനം കൊണ്ടുപോകുന്ന പൈപ്പ് ലൈനിലാണു പൊട്ടലുണ്ടായത്. ബകിയ ഗ്രാമത്തിലെ ചോളപ്പാടത്തേക്കാണു ചോർന്ന പെട്രോൾ ഒഴുകിയെത്തിയത്. ഇവിടെ പൊലീസ് വിലക്കേർപ്പെടുത്തി. തീപ്പെട്ടി ഉപയോഗിക്കുന്നതുൾപ്പെടെ തീപിടിക്കാൻ സാധ്യതയുള്ള എല്ലാ പ്രവർത്തനങ്ങളും നിരോധിച്ചു.
ബരൗണി ഓയിൽ റിഫൈനറിയിൽ നിന്നുള്ള പൈപ്പ് ഭൂമിക്കടിയിലെ പൈപ്പാണ് പൊട്ടിയത്. പൊട്ടൽ പരിഹരിക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അധികൃതർ നടപടികൾ ആരംഭിച്ചു .

