Sunday, June 16, 2024
spot_img

കണ്ണൂരിൽ പൊലീസുകാരെ ക്ലബ്ബിനുള്ളില്‍ പൂട്ടിയിട്ട് മർദ്ദിച്ച കേസ്; മൂന്ന് പേർ അറസ്റ്റിൽ, പ്രതികളെ ഇനിയും പിടികൂടാനുണ്ടെന്ന് പോലീസ്, തിരച്ചിൽ ഊർജ്ജിതം

കണ്ണൂര്‍: അത്താഴക്കുന്നില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസിനെ ക്ലബ്ബിനുള്ളില്‍ പൂട്ടിയിട്ട് മർദ്ദിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കുഞ്ഞപ്പള്ളി സ്വദേശികളായ അഭയ്, അന്‍വര്‍, അഖിലേഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്. ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും അവരെ ഉടൻ തന്നെ പിടികൂടുമെന്നും പോലീസ് അറിയിച്ചു. അവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

അത്താഴക്കുന്നില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസാണ് ആക്രമണത്തിന് ഇരയായത്. ഞായറാഴ്ച രാത്രിയിലെ പതിവ് പെട്രോളിങ്ങിനിടെയാണ് സംഭവമുണ്ടായത്. ക്ലബ്ബില്‍ ഇരുന്ന് യുവാക്കള്‍ പരസ്യമായി മദ്യപിക്കുന്നു എന്ന് പരാതി ഉയര്‍ന്നിരുന്നു. എട്ടോളം പേരാണ് മദ്യപ സംഘത്തിലുണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വാക്കേറ്റമുണ്ടാവുകയായിരുന്നു.

Related Articles

Latest Articles