Sunday, June 16, 2024
spot_img

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത മക്കളെ വീട്ടിൽ പൂട്ടിയിട്ട ശേഷം ചൂരലും കേബിൾ വയറും ഉപയോഗിച്ച് മർദ്ദനം;പിതാവ് അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത മക്കളെ വീട്ടിൽ പൂട്ടിയിട്ട ശേഷം കേബിൾ വയറ് കൊണ്ടും ചൂരൽ കൊണ്ടും മാരകമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ.എട്ടും ഒമ്പതും വയസുള്ള മക്കളെയാണ് ഇയാൾ ക്രൂരമായി മർദിച്ച് അവശരാക്കിയത്.സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ബഷീറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഓട്ടോ ഡ്രൈവറായ ഇയാൾ സ്ഥിരമായി ഭാര്യയെയും മക്കളെയും അടിച്ച് പരിക്കേൽപ്പിക്കാറുണ്ടായിരുന്നു. മർദ്ദനത്തിന് ശേഷം വീട് പൂട്ടി പുറത്ത് പോവുകയാണ് പതിവ്. പിന്നീട് തിരികെ വരുമ്പോഴാണ് പുറത്തിറങ്ങാൻ അനുവദിച്ചിരുന്നത്.ചൈൽഡ് ലൈനിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് 35-കാരനായ പിതാവിന്റെ ക്രൂരത പുറം ലോകമറിയുന്നത്. പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Latest Articles