Wednesday, October 21, 2026

ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തില്‍ ഇരുട്ടിൽ തപ്പി പോലീസ്;അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തം

കണ്ണൂര്‍ പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തില്‍ രണ്ടാഴ്ചയായിട്ടും ഒരാളെപ്പോലും പിടികൂടാനാകാതെ പോലീസ്. പോലീസ് ഇരുട്ടില്‍ തപ്പുന്നതായാണ് പ്രതിപക്ഷ വിമര്‍ശനം. അറസ്റ്റ് വൈകുന്നതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സിപിഎം പ്രവര്‍ത്തകരെ പോലീസ് സംരക്ഷിക്കുന്നവെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാദം.

ഓഫീസ് ആക്രമണത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഗാന്ധി പ്രതിമ തകര്‍ത്തവരെക്കുറിച്ചുള്ള വിവരങ്ങള്‍ ദൃക്സാക്ഷികള്‍ നല്‍കിയിട്ടും അറസ്റ്റിലേക്ക് പോലീസ് ഇതുവരെ നീങ്ങിയിട്ടില്ല. പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന വിശദീകരണമാണ് പയ്യന്നൂര്‍ പോലീസ് നല്‍കുന്നത്.

Related Articles

Latest Articles