Friday, April 26, 2024
spot_img

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് മധ്യപ്രദേശ്. ഫൈനലില്‍ കരുത്തരായ മുംബൈയെ പരാജയപ്പെടുത്തി മധ്യപ്രദേശ് ജേതാക്കളായി. ചരിത്രത്തിലാദ്യമായാണ് മധ്യപ്രദേശ് രഞ്ജി ട്രോഫിയില്‍ മുത്തമിടുന്നത്.

എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആദിത്യ ശ്രീവാസ്തവയ്ക്ക് കീഴില്‍ കലാശപ്പോരിനിറങ്ങിയ മധ്യപ്രദേശ് 6 വിക്കറ്റിനാണ് മുംബൈയെ തോല്‍പ്പിച്ചത്. അവസാന ദിനം 108 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച മധ്യപ്രദേശിന് വേണ്ടി രജത് പാട്ടീദാറാണ് വിജയ റണ്‍സ് കണ്ടെത്തിയത്. ബൗളര്‍മാരുടെ പ്രകടനമാണ് മധ്യപ്രദേശിന്റെ വിജയത്തില്‍ നിര്‍ണായകമായത്. അവസാന ദിനം മുംബൈയെ 259 റണ്‍സിന് ഓള്‍ ഔട്ടാക്കാന്‍ മധ്യപ്രദേശ് ബൗളര്‍മാര്‍ക്ക് സാധിച്ചതോടെ ബാറ്റ്‌സ്മാന്‍മാരുടെ സമ്മര്‍ദ്ദം കുറയുകയായിരുന്നു.

സൗരാഷ്ട്ര, വിദര്‍ഭ, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ ടീമുകളാണ് രഞ്ജി ട്രോഫിയുടെ അവസാന അഞ്ച് സീസണില്‍ നാല് തവണയും കപ്പുയര്‍ത്തിയത്. നാല് ടീമുകളും ആദ്യമായാണ് രഞ്ജി ട്രോഫിയില്‍ മുത്തമിട്ടതെന്ന പ്രത്യേകതയുമുണ്ട്. മുംബൈ ആകെ 41 തവണയാണ് രഞ്ജി ട്രോഫി ജേതാക്കളായത്. 1988-89 സീസണില്‍ മധ്യപ്രദേശിനെ രഞ്ജി ട്രോഫി ഫൈനലിലേയ്ക്ക് നയിച്ച നായകനായിരുന്നു ചന്ദ്രകാന്ത് പണ്ഡിറ്റ്. ഇപ്പോള്‍ ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ പരിശീലനത്തിന്‍ കീഴിലാണ് മധ്യപ്രദേശ് ചരിത്രം കുറിച്ചിരിക്കുന്നത്.

Related Articles

Latest Articles