Tuesday, May 28, 2024
spot_img

സംസ്ഥാനത്ത് ഒടുവിൽ ആർസി ബുക്കും സ്മാർട്ടാകുന്നു; ലൈസൻസ് സ്മാർട്ടാക്കി മാറ്റുന്നതിന് 200 രൂപയും പോസ്റ്റൽ ചാർജും

തിരുവനന്തപുരം : അടുത്ത മാസം മുതൽ സംസ്ഥാനത്ത് ആർസി ബുക്കുകൾ കൂടി സ്മാർട് കാർഡ് രൂപത്തിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. സംസ്ഥാനത്ത് വാഹനങ്ങളുടെ പരമാവധി വേഗത സംബന്ധിച്ച നിയമങ്ങളിൽ ഇളവുകൾ വരുത്തുന്നതും പരിഗണനയിലുണ്ട്. റോഡുകളുടെ ഗുണമേന്മ മെച്ചപ്പെട്ട സ്ഥിതിക്ക് പരമാവധി വേഗത വർധിപ്പിച്ചുകൊണ്ട് ഉടൻ ഉത്തരവിറക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവിൽ ലൈസന്‍സുള്ളവർക്ക് ഒരു വർഷത്തിനുള്ളിൽ ലൈസൻസ് സ്മാർട് കാർഡാക്കി മാറ്റുന്നതിന് ഒരു വർഷത്തേക്ക് 200 രൂപയും പോസ്റ്റൽ ചാർജും ഈടാക്കും. ആർസി ബുക്കും ഈ രീതിയിൽ സ്മാർട്ടായി മാറ്റാം. എന്നാൽ ഇപ്പോൾ അനുവദിച്ചിരിക്കുന്ന ഒരു വർഷത്തെ സമയം കഴിഞ്ഞാൽ 1200 രൂപയും പോസ്റ്റൽ ചാർജും നൽകേണ്ടിവരും.

Related Articles

Latest Articles