Saturday, September 19, 2026

തിരുവനന്തപുരത്ത് നവജാതശിശുവിനെ 3 ലക്ഷം രൂപയ്ക്ക് വിറ്റു; പോലീസ് വീണ്ടെടുത്ത കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി

തിരുവനന്തപുരം : തലസ്ഥാനത്ത് നവജാത ശിശുവിന്റെ വിൽപന പൊലീസും ശിശുക്ഷേമ സമതിയും ചേർന്ന് തടഞ്ഞു. തിരുവനന്തപുരം തൈക്കാട് ആശുപത്രിയിലാണ് വിൽപന നടന്നത്. കരമന സ്വദേശിനിയാണ് മൂന്നുലക്ഷം രൂപ നൽകി കുട്ടിയെ വാങ്ങിയത്. പൊലീസ് വീണ്ടെടുത്ത കുഞ്ഞ് നിലവിൽ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്. വിൽപന നടത്തിയവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രസവം കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിന് മുൻപേ തന്നെ ആശുപത്രിയിൽവച്ച് കുഞ്ഞിന്റെ വിൽപന നടത്തുകയായിരുന്നു എന്നാണ് സൂചന. സംഭവത്തിൽ ആരോഗ്യവകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ട്.

Related Articles

Latest Articles