Tuesday, November 3, 2026

തിരുവനന്തപുരത്ത് ആര്യനാട് പോലീസ് സ്റ്റേഷനിൽ വനിതാ പോലീസുകാർ തമ്മിൽ വാക്കുതർക്കം; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി വീഡിയോ

തിരുവനന്തപുരം: ആര്യനാട് പോലീസ് സ്റ്റേഷനിൽ വനിതാ പോലീസുകാർ തമ്മിൽ വാക്കുതർക്കം. ഒളിച്ചോട്ട കേസിലെ കക്ഷികളെ കോടതിയിൽ കൊണ്ടുപോകാനിറങ്ങവേയാണ് സംഭവം. വാക്കുതർക്കത്തിൻ്റെ വിഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി.

വനിതാ എസ്ഐയുടെ സാന്നിധ്യത്തിലാണ് സ്റ്റേഷനിൽ വാക്കുതർക്കം നടന്നത്. നാട്ടുകാരടക്കം നോക്കിനിൽക്കെയായിരുന്നു പോലീസ് സ്റ്റേഷനിൽ നാടകീയമായ രംഗം സംഭവിച്ചത്. സ്റ്റേഷനിലുണ്ടായിരുന്ന നാട്ടുകാരിൽ ആരോ എടുത്ത വിഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്.

Related Articles

Latest Articles