Monday, May 13, 2024
spot_img

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ്: ശശിതരൂരിനെ പിന്തുണക്കാതെ കേരളത്തിലെ നേതാക്കൾ, സച്ചിനെ പേടിച്ച് ഗെഹ്‌ലോട്ട്, കോൺഗ്രസിനുള്ളിൽ മത്സരം പൊടിപൊടിക്കുമോ??

ദില്ലി: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് വ്യാഴാഴ്ച മുതൽ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു തുടങ്ങും. നിലവിൽ ഈ സ്ഥാനത്തേക്ക് ശശി തരൂരിന്റേയും അശോക് ഗെഹ്‌ലോട്ടിന്റേയും പേരുകളാണ് ഉയർന്നു നിൽക്കുന്നത്.

എന്നാൽ മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ച് മത്സരിക്കാൻ ഇല്ലെന്ന നിലപാടാണ് ഗെഹ്‌ലോട്ട് സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ചാൽ, തന്റെ എതിരാളിയായ സച്ചിൻ പൈലറ്റ് ആ സ്ഥാനം ഏറ്റെടുക്കുന്നതിൽ അദ്ദേഹത്തിന് ആശങ്ക ഉണ്ടെന്നാണ് ഉയരുന്ന റിപ്പോർട്ടുകൾ.

അടുത്ത മാസം 17ാം തിയതിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം. എന്നാൽ രാഹുൽ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യവുമായി ഏഴ് സംസ്ഥാനങ്ങൾ പ്രമേയം പാസാക്കിയിരിക്കുകയാണ്. വൈകത്വത്തെ തന്നെ കേരളവും ഈ ആവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഭാരത് ജോഡോ യാത്രയ്‌ക്കും താത്കാലിക ഇടവേള നൽകി രാഹുൽ ദില്ലിയിലേക്ക് പോകും. ചില പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് രാഹുൽ ഡൽഹിയിലെത്തുന്നതെന്നാണ് വിവരം. രാഹുൽ മത്സരിച്ചാൽ താൻ പിന്മാറുമെന്നാണ് ശശി തരൂർ അറിയിച്ചിട്ടുള്ളത്. കേരളത്തിൽ നിന്നുൾപ്പെടെയുള്ള നേതാക്കളിൽ നിന്ന് ശശി തരൂരിന് പിന്തുണ കിട്ടിയിട്ടില്ല.

Related Articles

Latest Articles