Wednesday, May 22, 2024
spot_img

അഡ്‌ലൈയ്ഡില്‍ ദുരന്തം, ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി

അഡ്‌ലെയ്ഡ്: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ഓസ്‌ട്രേലിയയ്ക്ക് എട്ട് വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയക്ക് 90 റണ്‍സ് വിജയലക്ഷ്യം നല്‍കിയപ്പോഴെ വിരാട് കോലിയുടെ ടീം ഇന്ത്യ തോല്‍വി സമ്മതിച്ചിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 89 റണ്‍സിന്റെ ലീഡ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റിന് 9 റണ്‍സെന്ന നിലയില്‍ മൂന്നാംദിനം തുടങ്ങിയ ഇന്ത്യന്‍ ഇന്നിംഗ്സ് 36/9 എന്ന നിലയില്‍ അവസാനിച്ചു. 21.2 ഓവര്‍ മാത്രമേ ഇന്ത്യന്‍ ഇന്ത്യന്‍ ഇന്നിംഗ്സ് നീണ്ടുനിന്നുള്ളൂ. ഇന്ത്യന്‍ താരങ്ങളാരും രണ്ടക്കം കണ്ടില്ല. അഞ്ച് വിക്കറ്റുമായി ജോഷ് ഹേസല്‍വുഡും നാല് പേരെ പുറത്താക്കി പാറ്റ് കമ്മിന്‍സുമാണ് ഇന്ത്യയുടെ ലീഡ് പ്രതീക്ഷകള്‍ തകിടംമറിച്ചത്. ടെസ്റ്റില്‍ ഒരിന്നിംഗ്‌സില്‍ ഒരു ടീം നേരിടുന്ന ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റിന് 9 റണ്‍സെന്ന നിലയില്‍ മൂന്നാംദിനം തുടങ്ങിയ ഇന്ത്യന്‍ ഇന്നിംഗ്സ് 36/9 എന്ന നിലയില്‍ അവസാനിച്ചു.

മൂന്നാംദിനം രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ പ്രഹരം നല്‍കി പാറ്റ് കമ്മിന്‍സ്. തലേദിവസം നൈറ്റ് വാച്ച്മാനായെത്തിയ ജസ്പ്രീത് ബുമ്ര രണ്ട് റണ്‍സില്‍ നില്‍ക്കേ റിട്ടേണ്‍ ക്യാച്ചില്‍ പുറത്ത്. രണ്ടാം വന്‍മതില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചേതേശ്വര്‍ പൂജാര അക്കൗണ്ട് പോലും തുറക്കാതെ വൈകാതെ കമ്മിന്‍സിന് മുമ്പില്‍ കീഴടങ്ങി. പെയ്നായിരുന്നു ക്യാച്ച്. 13-ാം ഓവറില്‍ മായങ്ക് അഗര്‍വാളിനെയും(9), അജിങ്ക്യ രഹാനെയും(0) പുറത്താക്കി ജോഷ് ഹേസല്‍വുഡും ഇന്ത്യക്ക് പ്രഹരമേല്‍പിച്ചു. തൊട്ടടുത്ത ഓവറില്‍ കിംഗ് കോലിയെ കമ്മിന്‍സിന്റെ പന്തില്‍ ഗ്രീന്‍ തകര്‍പ്പന്‍ ക്യാച്ചില്‍ മടക്കി. മൂന്നാം ദിനം ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ഒരു ഘട്ടത്തില്‍പ്പോലും ആത്മവിശ്വാസം കൈവരിക്കാന്‍ സാധിച്ചില്ല. കമ്മിന്‍സിന്റെയും ഹേസല്‍വുഡിന്റെയും ചലിക്കുന്ന പന്തുകള്‍ക്ക് മുന്നില്‍ സ്‌കോര്‍ ചെയ്യാന്‍ ഇന്ത്യ വിയർത്തു.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 244 റണ്‍സിന് മറുപടിയായി ഓസീസിനെ 191 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 53 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയിരുന്നു. നാലു വിക്കറ്റെടുത്ത ആര്‍ അശ്വിനും മൂന്ന് വിക്കറ്റ് വീഴ്ത്തി ഉമേഷ് യാദവും രണ്ട് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയും ചേര്‍ന്നാണ് നേരത്തെ ഓസീസിനെ രണ്ടാം ദിനം എറിഞ്ഞിട്ടത്. ടെസ്റ്റ് ചരിത്രത്തിൽ ആദ്യത്തെ ആറു വിക്കറ്റ് നഷ്ടമാകുമ്പോൾ ഇന്ത്യൻ സ്കോർ ബോർഡിലെത്തുന്ന ഏറ്റവും കുറഞ്ഞ റൺസെന്ന നാണക്കേടുമായി വെറും 19 റൺസിനിടെ ആറു വിക്കറ്റുകളാണ് ഇന്ത്യ നഷ്ടമാക്കിയത്. പൃഥ്വി ഷാ(4),ബുംറ(2), പൂജാര(0),കോഹ്‌ലി (4), രഹാനെ (0), വിഹാരി (8), പൃഥ്വി ഷാ (4), അശ്വിന്‍ (0), ഉമേഷ് യാദവ് (4), ഷമി (1) എന്നിവരാണ് ഒറ്റയക്കത്തില്‍ പുറത്തായ ഇന്ത്യന്‍ താരങ്ങള്‍.

Related Articles

Latest Articles