Saturday, May 4, 2024
spot_img

നുണ പ്രചാരണം ഏറ്റില്ല; മാനനഷ്ട കേസിൽ അജിത് ഡോവലിന്റെ മകനോട് മാപ്പിരന്ന് ജയറാം രമേശ്

ദില്ലി: ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത്ത് ഡോ​വലിന്റെ മ​ക​ൻ വി​വേ​ക് ഡോ​വ​ലി​നെപ്പറ്റി നുണ പ്രചരിപ്പിച്ചതിന് മാപ്പിരന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​യ​റാം ര​മേ​ശ്. വ്യാജ പ്രചാരണത്തിനെതിരെ വിവേക് നിയമനടപടികളുമായി മുന്നോട്ടുപോയതോടെയാണ് മുൻ കേന്ദ്രമന്ത്രി കൂടെയായ ജയറാം രമേശ് മാപ്പു പറഞ്ഞത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​ൻ വി​വേ​ക് ഡോ​വ​ൽ വ​ലി​യ തോ​തി​ൽ പ​ണം നി​ക്ഷേ​പി​ച്ചെന്നാണ് ജ​യ​റാം ര​മേ​ശ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ചത്.

ജയറാം രമേശിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കാ​ര​വ​ൻ മാ​ഗ​സി​ൻ ഇക്കാര്യം വർത്തയാക്കിയിരുന്നു. ഇതോടെ വിവേക് ജയറാമിനും കാരവൻ മാഗസിനുമെതിരെ നിയമ നടപടികളിലേക്ക് നീങ്ങുകയായിരുന്നു. ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ഇതുമൂലം ത​നി​ക്കും സ്ഥാ​പ​ന​ത്തി​നും വി​ല​മ​തി​ക്കാ​നാ​കാ​ത്ത രീ​തി​യി​ല്‍ പ്ര​തി​ച്ഛാ​യ ന​ഷ്ട​പ്പെ​ട്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി വി​വേ​ക് ഡോ​വ​ല്‍ ദില്ലി പാ​ട്യാ​ല ഹൗ​സ് കോ​ട​തി​യി​ല്‍ മാ​ന​ന​ഷ്ട​ക്കേ​സ് ന​ല്‍​കി​യി​രു​ന്നു. നി​ക​ത്താ​ന്‍ ക​ഴി​യാ​ത്ത ന​ഷ്ട​മാ​ണ് ജ​യ​റാം ര​മേ​ശ് മൂലം ഉണ്ടായത്. തന്റെ പി​താ​വി​നോ​ടു​ള്ള രാ​ഷ്ട്രീ​യ​മാ​യ എ​തി​ര്‍​പ്പ് ജ​യ​റാം ര​മേ​ശ് തീ​ര്‍​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും വി​വേ​ക് ഡോ​വ​ല്‍ ന​ല്‍​കി​യ മാ​ന​ന​ഷ്ട കേ​സി​ല്‍ ആരോപിച്ചിരുന്നു.

മാനനഷ്ടക്കേസിൽ നടപടി നേരിടേണ്ടിവരും എന്ന ഘട്ടം വന്നതോടെയാണ് ജയറാം രമേശ് ഇപ്പോൾ മാപ്പ് അപേക്ഷിച്ചത്. എന്നാൽ ജയറാം രമേശിന്റെ ആരോപണം ഊതിപ്പെരുപ്പിച്ച് വാർത്തയായി നൽകിയ കാരവൻ മാഗസിൻ മാപ്പപേക്ഷിക്കില്ല എന്ന നിലപാടിലാണ്. ജയറാമിന്റെ മാ​പ്പ് വി​വേ​ക് ഡോ​വ​ല്‍ അം​ഗീ​ക​രി​ച്ച​തി​നാ​ല്‍ അദ്ദേഹത്തിനെതിരായ മാ​ന​ന​ഷ്ട കേ​സി​ലെ ന​ട​പ​ടി കോ​ട​തി അ​വ​സാ​നി​പ്പി​ച്ചു. എന്നാൽ മാ​പ്പ​പേ​ക്ഷി​ക്കി​ല്ല എ​ന്നറിയിച്ച കാ​ര​വ​ന്‍ മാ​സി​ക​യ്ക്കും ലേ​ഖ​ക​നു​മെ​തി​രാ​യ മാ​ന​ന​ഷ്ട കേ​സ് ദില്ലി പാ​ട്യാ​ല ഹൗ​സ് കോ​ട​തി​യി​ല്‍ തു​ട​രും.

Related Articles

Latest Articles