ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ 240റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ സൗത്താഫ്രിക്ക രണ്ടു വിക്കറ്റിനു 118 റണ്‍സെടുത്തിട്ടുണ്ട്. രണ്ടു ദിനം ബാക്കിനില്‍ക്കെ ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത് എട്ടു വിക്കറ്റുകളാണെങ്കില്‍ സൗത്താഫ്രിക്ക് വേണ്ടത് 122 റണ്‍സാണ്.
മൂന്നാം സെഷനില്‍ 266 റണ്‍സിനു ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തേകിയത് അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പുജാരയുമായിരുന്നു. 58 റണ്‍സെടുത്ത അജിങ്ക്യ രഹാനെ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ചേതേശ്വര്‍ പൂജാര 53 റണ്‍സെടുത്തപ്പോള്‍ 40 റണ്‍സെടുത്ത ഹനുമാ വിഹാരി പുറത്താകാതെ നിന്നു.
ര്‍ദ്ദുല്‍ ടാക്കൂര്‍ (28), മായങ്ക് അഗര്‍വാള്‍ (23), ആര്‍ അശ്വിന്‍ (16) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. നായകന്‍ രാഹുല്‍ (8), റിഷഭ് പന്ത് (0), മുഹമ്മദ് ഷമി (0), ജസ്പ്രീത് ബുംറ (7) എന്നിവര്‍ ബാറ്റിങ്ങിൽ നിറം മങ്ങി. സൗത്താഫ്രിക്കയ്ക്കു വേണ്ടി കാഗിസോ റബാഡയും മാര്‍ക്കോ യാന്‍സണും ലുംഗി എന്‍ഗിഡിയും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

