Monday, May 20, 2024
spot_img

ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പ്രസംഗ മത്സരവും ഉപന്യാസ രചനാ മത്സരവും

തിരുവനന്തപുരം : സ്വാമി വിവേകാനന്ദ ജയന്തി ദിനമായ ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് ഭാരതീയ വിചാരാകേന്ദ്രം തിരുവനന്തപുരം സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രസംഗ മത്സരവും ഉപന്യാസ രചനാ മത്സരവും സംഘടിപ്പിക്കുന്നു. 2022 ജനുവരി 09 ഞായറാഴ്ച രാവിലെ 10 മണി മുതൽ തിരുവനന്തപുരം, സ്റ്റാച്യു സംസ്കൃതി ഭവനിലാണ് മത്സരങ്ങൾ നടക്കുക. 18 വയസ്സ് മുതൽ 35 വയസ്സുവരെയുള്ള ആർക്കും മത്സരങ്ങളിൽ പങ്കെടുക്കാം. ജനുവരി 12 നു നടക്കുന്ന വിവേകാനന്ദ ജയന്തി ദിനാഘോഷ പരിപാടിയിൽ വിജയികൾക്കുള്ള സമ്മാനദാനം നടക്കും.

മത്സരത്തിൽ പങ്കെടുക്കുന്നവർക്കുള്ള രെജിസ്ട്രേഷൻ ജനുവരി 9 രാവിലെ 9.30 മുതൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9895201496 എന്ന നമ്പറിലോ 9947932132 എന്ന നമ്പറിലോ ബന്ധപ്പെടുക.

Related Articles

Latest Articles