Friday, May 17, 2024
spot_img

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; രോഹിത് കളിക്കില്ല; ടീം ഇങ്ങനെ

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പാരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.രോഹിത് ശര്‍മയ്ക്ക് പകരം കെ.എല്‍.രാഹുല്‍ (kL Rahul) ടീമിനെ നയിക്കും. ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ ടീമിന്‍റെ സഹനായകന്‍. 19 അംഗ ടീമില്‍ ജയന്ത് യാദവും നവ്ദീപ് സൈനിയും ഇടം നേടി. 19 അംഗ ടീമിനെയാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചത്.

ഇടവേളയ്ക്ക് ശേഷം ശിഖര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തി. യുവതാരങ്ങളായ വെങ്കടേഷ് അയ്യരും ഋതുരാജ് ഗെയ്ക്‌വാദും ടീമിൽ ഇടം നേടി. ഹാര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും ടീമിലില്ല. ഋഷഭ് പന്തും ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പര്‍മാരായി സ്ഥാനം നേടി. ജസ്പ്രീത് ബുംറ, യൂസ്‌വേന്ദ്ര ചാഹല്‍, അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ, ശാര്‍ദൂല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, നവ്ദീപ് സൈനി എന്നിവര്‍ ബൗളിങ് നിരയില്‍ ഇടം നേടി.

ഈ മാസം 19 നാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ആരംഭിക്കുന്നത്. ജനുവരി 21 ന് രണ്ടാം ഏകദിനവും 23 ന് മൂന്നാം ഏകദിനവും നടക്കും. ടീം ഇന്ത്യ: കെ.എല്‍.രാഹുല്‍ (നായകന്‍), ജസ്പ്രീത് ബുംറ (സഹനായകന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഋതുരാജ് ഗെയ്ക്‌വാദ്, ശ്രേയസ്സ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, യൂസ്‌വേന്ദ്ര ചാഹല്‍, അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ, ശാര്‍ദൂല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, നവ്ദീപ് സൈനി, ജയന്ത് യാദവ്.

Related Articles

Latest Articles