Sunday, January 4, 2026

ട്രെയിനിൽ വിദ്യാർത്ഥിനികൾക്ക് നേരെ നേരെ അശ്ലീല പ്രദർശനം; പെൺകുട്ടികൾ ദൃശ്യങ്ങൾ ചിത്രീകരിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇട്ടതോടെ, ഞരമ്പ് രോഗി ഇറങ്ങിയോടി: അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: വിദ്യാർത്ഥിനികൾക്ക് നേരെ തീവണ്ടിയിൽ അശ്ലീല പ്രദർശനം. തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന വിദ്യാർത്ഥികളായ സഹോദരങ്ങൾക്കായിരുന്നു ദുരനുഭവം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോയ കോട്ടയം എക്‌സ്പ്രസിലായിരുന്നു സംഭവം നടന്നത്.

ഇന്നലെ ഉച്ചയോടെയായിരുന്നു വിദ്യാർത്ഥികൾക്ക് നേരെ അശ്ലീല പ്രദർശനം ഉണ്ടായത്. പെൺകുട്ടികളെ നോക്കി ഇയാൾ അശ്ലീല ചേഷ്ടകളായിരുന്നു ആദ്യം കാണിച്ചത്. വിദ്യാർത്ഥികളിൽ ഒരാൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി വിദ്യാർത്ഥികളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചിരുന്നു. ഇതോടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്. ദൃശ്യങ്ങൾ പകർത്തുകയാണെന്ന് അറിഞ്ഞതോടെ ഇയാൾ വർക്കലയിൽ ഇറങ്ങിയെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

കാലിന് സുഖമില്ലാത്തയാളാണ് അശ്ലീല പ്രദർശനം നടത്തിയത് എന്നാണ് പെൺകുട്ടികളിൽ നിന്നും ലഭിക്കുന്ന വിവരം. സംഭവത്തിൽ പോലീസിൽ പരാതിയൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി റെയിൽവേ പോലീസ് അറിയിച്ചു. സംഭവത്തിൽ വിദ്യാർത്ഥികളുടെ മൊഴിയെടുക്കും.

Related Articles

Latest Articles