Sunday, May 19, 2024
spot_img

കോവിഡിന്റെ പുതിയ ഡെൽറ്റ വകഭേദമായ എ വൈ 4.2 ഇന്ത്യയിലും; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വിദഗ്ദ്ധർ

ദില്ലി: കോവിഡിന്റെ (Covid) പുതിയ ഡെൽറ്റ വകഭേദമായ എ വൈ 4.2 ഇന്ത്യയിലും സ്ഥിരീകരിച്ചു. നിലവിൽ 30-ൽ താഴെ കേസുകൾ മാത്രമാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വിദഗ്ദ്ധർ അറിയിച്ചു. കിഴക്കന്‍ യൂറോപ്പിലും ബ്രിട്ടനിലും ഇതിനുമുമ്ബ്​ റിപ്പോര്‍ട്ട്​ ചെയ്​ത എ.​വൈ 4.2 മധ്യപ്രദേശിലും മഹാരാഷ്​ട്രയിലുമാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​.

ആശങ്കപ്പെടേണ്ട വകഭേദങ്ങളുടെ പട്ടികയില്‍ യു.കെ എ​.വൈ 4.2 വകഭേദത്തെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഡെല്‍റ്റ- ആല്‍ഫ വകഭേദങ്ങളെപ്പോലെ വലിയ ഭീഷണി പുതിയ വൈറസ് ഉയര്‍ത്തില്ലെന്നാണ്​ വിദഗ്​ധരുടെ അഭിപ്രായം. അതേസമയം രാജ്യത്ത് ഇന്ന് 14,306 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 443 മരണങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 18,762 പേരാണ് കോവിഡ് മുക്തരായത്. നിലവിൽ 1,67,695 പേർ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 12.30 ലക്ഷം വാക്സിന്‍ ഡോസുകള്‍ മാത്രമാണ് ഞായറാഴ്ച വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 102.27 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Related Articles

Latest Articles