Wednesday, May 8, 2024
spot_img

മാനസിക സമ്മർദ്ദത്തിൽ നിന്നും മുക്തി നേടാൻ സാമന്ത: ചാർ ധമ്മിൽ പ്രാർത്ഥനാ പുണ്യം തേടി നടി

തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭുവിന്റെ വാർത്തകൾ വളരെ വേഗമാണ് സമൂഹമാധ്യമങ്ങളിൽ ഇടം നേടുന്നത്. നടൻ നാഗ്ചൈതന്യയുമായുള്ള വിവാഹമോചനത്തിനു ശേഷമാണ് സോഷ്യൽമീഡിയയിൽ ഏറ്റവുമധികം നടിയെ കുറിച്ച് ചർച്ചചെയ്യുന്നത്. എന്നാൽ ഇപ്പോൾ സാമന്ത തന്റെ പ്രിയ കൂട്ടുകാരിയും മോഡലും ഡിസൈനറുമായ ശിൽപ്പ റെഡിയുമായി നടത്തുന്ന യാത്രയാണ് വർത്തയാകുന്നത്. തന്റെ ചാർ ധം യാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് നടി തന്നെയാണ് രംഗത്ത് എത്തിയത്.\

അതേസമയം ചാർ ധം യാത്രയിൽ ബദ്രിനാഥ്, ദ്വാരക, പുരി, രാമേശ്വരം എന്നീ നാലു പുണ്യ ക്ഷേത്ര സന്ദർശനത്തിനാണ് നടിയും സുഹൃത്തും എത്തിയിരിക്കുന്നത്. ഇന്ത്യയിലെ സുപ്രധാനമായ നാലു ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളാണ് ഇവ. “ഹിമാലയം എനിക്ക് എന്നും കൗതുകമായിരുന്നു, മഹാഭാരതം വായിച്ച കാലം മുതൽ, ഭൂമിയിലെ ഈ സ്വർഗം സന്ദർശിക്കുക എന്നത് ഒരു സ്വപ്നമായിരുന്നു”, എന്ന കുറിപ്പോടെയാണ് സാമന്ത ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രം ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

Related Articles

Latest Articles