Monday, December 29, 2025

ഇന്ത്യൻ കരസേന മേധാവിയായി മനോജ് പാണ്ഡ്യ ഇന്ന് ചുമതലയേൽക്കും; ഉപമേധാവി ലഫ്. ജനറൽ ബി എസ് രാജു

ദില്ലി: ഇന്ത്യൻ കരസേന മേധാവിയായി മനോജ് പാണ്ഡ്യ ഇന്ന് ചുമതലയേൽക്കും. എഞ്ചീനിയറിംഗ് വിഭാഗത്തിൽ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയാണ് പുതിയ കരസേനാ മേധാവി മനോജ് പാണ്ഡെ. ജനറൽ എം എം നരവനെ വിരമിക്കുന്ന അവസരത്തിലാണ് മനോജ് പാണ്ഡെ ഇന്ത്യൻ കരസേനയുടെ മേധാവിയാകുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂ‍ർ സ്വദേശിയാണ് അദ്ദേഹം.

നിലവിൽ കരസേനയുടെ ഉപമേധാവിയായി പ്രവർത്തിച്ച് വന്ന മനോജ് പാണ്ഡ്യ മേധാവിയാകുന്നതോടെ ലഫ്. ജനറൽ ബി എസ് രാജുവാകും കരസേനയുടെ പുതിയ ഉപമേധാവി. സേനയുടെ 29ാം മേധാവിയായിട്ടാകും ലഫ്. ജനറല്‍ മനോജ് പാണ്ഡെ ചുമതല ഏൽക്കുക. നാഷണൽ ഡിഫൻസ് അക്കാദമിയിൽ പഠനം പൂർത്തിയാക്കിയ മനോജ് പാണ്ഡെ 1982ലാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്.

ഓപ്പറേഷൻ വിജയ്, ഓപ്പറേഷൻ പരാക്രം തുടങ്ങിയവയിൽ അദ്ദേഹം പങ്കെടുത്തു. ജമ്മു കാശ്മീർ അതിർത്തിയിൽ എൻജിനീയർ റെജിമെന്റിലും ഇൻഫൻട്രി ബ്രിഗേഡിലും പടിഞ്ഞാറൻ ലഡാക്കിലെ പർവത നിരകളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ അതിർത്തികളിലും സുപ്രധാന ചുമതലകൾ വഹിച്ചു.

Related Articles

Latest Articles